---
title: "കിഴക്കമ്പലത്ത് കാർ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു; വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ, യുവാക്കൾക്കായി തിരച്ചിൽ"
english_title: "Cannabis packets found inside vehicle, search underway for youth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346643/cannabis-packets-found-inside-vehicle-search-underway-for-youth"
published_at: "2026-03-09T17:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeb28f268b4_Cannabis_packets_found_inside_vehicle,_search_underway_for_youth.jpg"
keywords: []
---

# കിഴക്കമ്പലത്ത് കാർ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു; വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ, യുവാക്കൾക്കായി തിരച്ചിൽ

> **Lead Summary:** കൊച്ചി: ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ 12 അടി താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെടുത്തു.

## Article Content

കൊച്ചി: ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ 12 അടി താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെടുത്തു.

ഇന്നലെ രാത്രി 8.45-ഓടെയാണ് സംഭവം. ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീടിന്റെ മുറ്റത്തേക്കാണ് റോഡിൽ നിന്ന് കാർ പതിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയാണ് വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ കണ്ടത്. തുടർന്ന് നാട്ടുകാർ തടിയിട്ടപറമ്പ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് കാറിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരുക്കേറ്റ മറ്റൊരു യുവാവിനെ പൊലീസ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് കടത്താനാണോ അല്ലെങ്കിൽ ഉപയോഗത്തിനായിരുന്നോ ഇത് കൊണ്ടുവന്നതെന്ന് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. രക്ഷപ്പെട്ട യുവാവിനായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346643/cannabis-packets-found-inside-vehicle-search-underway-for-youth)