---
title: "കരൂർ ദുരന്തക്കേസ്: കുറ്റപത്രം സമർപ്പിക്കാനിരിക്കെ വിജയ്‌ക്ക് സിബിഐ കുരുക്ക്; നാളെ വീണ്ടും ചോദ്യം ചെയ്യും"
english_title: "CBI encroaches on Vijay as chargesheet is about to be filed; will be questioned again tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346640/cbi-encroaches-on-vijay-as-chargesheet-is-about-to-be-filed-will-be-questioned-again-tomorrow"
published_at: "2026-03-09T16:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aead7cd11f3_will_be_questioned_again_tomorrow.jpg"
keywords: []
---

# കരൂർ ദുരന്തക്കേസ്: കുറ്റപത്രം സമർപ്പിക്കാനിരിക്കെ വിജയ്‌ക്ക് സിബിഐ കുരുക്ക്; നാളെ വീണ്ടും ചോദ്യം ചെയ്യും

> **Lead Summary:** ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്ക് വീണ്ടും സിബിഐ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി വിജയ്‍യെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

## Article Content

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്ക് വീണ്ടും സിബിഐ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി വിജയ്‍യെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, വിജയ്‍യുടെ രാഷ്ട്രീയ നിലപാടുകളെച്ചൊല്ലി തമിഴ് രാഷ്ട്രീയത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. വിജയ്‍യെ എൻഡിഎ (NDA) സഖ്യത്തിലെത്തിക്കാൻ ബിജെപി തീവ്രശ്രമം നടത്തുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ വിജയ്‍യുമായി സംസാരിച്ചതായും, വൈകാതെ എടപ്പാടി പളനിസ്വാമി (EPS) താരവുമായി ചർച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഈ വാർത്തകളോട് ടിവികെ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346640/cbi-encroaches-on-vijay-as-chargesheet-is-about-to-be-filed-will-be-questioned-again-tomorrow)