---
title: "കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ കാൻകോർ"
english_title: "MAN Cancor wins Kerala State Industrial Safety Award and Shreshtha Suraksha Award"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346624/man-cancor-wins-kerala-state-industrial-safety-award-and-shreshtha-suraksha-award"
published_at: "2026-03-09T15:36:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae9c1736dba_MAN_Cancor_wins_Kerala_State_Industrial_Safety_Award_and_Shreshtha_Suraksha_Award.jpg"
keywords: []
---

# കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ കാൻകോർ

> **Lead Summary:** കൊച്ചി: വ്യവസായ സുരക്ഷാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന രണ്ട് പ്രശസ്തമായ അംഗീകാരങ്ങൾ - കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും- മാൻ കാൻകോർ കരസ്ഥമാക്കി. 2026 മാർച്ചിൽ നടന്ന 55-ാമത് ദേശീയ സുരക്ഷാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ നേട്ടങ്ങൾ കമ്പനിയെ തേടിയെത്തിയത്.

## Article Content

കൊച്ചി: വ്യവസായ സുരക്ഷാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന രണ്ട് പ്രശസ്തമായ അംഗീകാരങ്ങൾ - കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും- മാൻ കാൻകോർ കരസ്ഥമാക്കി. 2026 മാർച്ചിൽ നടന്ന 55-ാമത് ദേശീയ സുരക്ഷാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ നേട്ടങ്ങൾ കമ്പനിയെ തേടിയെത്തിയത്.

സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഏർപ്പെടുത്തിയ 'കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡ് 2025' വൻകിട വ്യവസായ വിഭാഗത്തിലാണ് മാൻ കാൻകോർ നേടിയത്. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതൃകാപരമായ പ്രതിബദ്ധത പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് ഈ അവാർഡ് നൽകുന്നത്. 2026 മാർച്ച് 4-ന് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി അവാർഡ് സമ്മാനിച്ചു. ലേബർ ആൻഡ് സ്കിൽസ് സ്പെഷ്യൽ സെക്രട്ടറി ശ്രീ ഷാനവാസ് എസ്. ഐഎഎസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ ശ്രീ പി. പ്രമോദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നാഷണൽ സേഫ്റ്റി കൗൺസിൽ (കേരള ചാപ്റ്റർ) നൽകുന്ന 'ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം 2025'-ഉം വൻകിട വ്യവസായ വിഭാഗത്തിൽ തന്നെയാണ് കമ്പനി സ്വന്തമാക്കിയത്. 2026 മാർച്ച് 5-ന് നടന്ന ചടങ്ങിൽ ഫാക്ട് (FACT) ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ എസ്. ശക്തിമണിയിൽ നിന്ന് മാൻ കാൻകോറിന് വേണ്ടി മാത്യു വർഗീസ് (സീനിയർ വൈസ് പ്രസിഡന്റ് - ഓപ്പറേഷൻസ്), ജയഹരി സതീശൻ (ഡിജിഎം - ഓപ്പറേഷൻസ്), ശശിധരൻ ബി (സീനിയർ മാനേജർ - എച്ച്ആർ & ഐആർ), ഗബ്രിയേൽ പോൾ (സീനിയർ മാനേജർ പ്രൊഡക്ഷൻ), ഉണ്ണി രാജു (സീനിയർ മാനേജർ മെയിന്റനൻസ്), രജനീഷ് ആർ. ചന്ദ്രൻ (മാനേജർ സേഫ്റ്റി), വിപിൻ എസ് (അസിസ്റ്റന്റ് മാനേജർ സേഫ്റ്റി), ഓസ്മോൺ ലാംബ (അസിസ്റ്റന്റ് മാനേജർ), സുഹൈബ് എം.എൻ (സേഫ്റ്റി ടീം അംഗം), അഖിൽ രവി (ഓപ്പറേറ്റർ ആൻഡ് വർക്കർ പ്രതിനിധി) എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടർ ശ്രീ നിതീഷ് ദേവരാജ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

തൊഴിലിടങ്ങളിലെ സുരക്ഷ, മികച്ച സുരക്ഷാ-പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവ മുൻനിർത്തിയാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. അപകടങ്ങളുടെ കണക്കുകൾ, നിയമപരമായ നിബന്ധനകൾ പാലിക്കൽ, റിസ്ക് മാനേജ്‌മെന്റ് രീതികൾ, സുരക്ഷാ പരിശീലനങ്ങൾ, നവീനമായ പ്രവർത്തന ശൈലികൾ എന്നിവ വിശദമായി വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരെ ഇതിൽ സജീവമായി പങ്കാളികളാക്കുന്നതിനും മാൻ കാൻകോർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ അംഗീകാരങ്ങൾ.

മാൻ കാൻകോറിനെക്കുറിച്ച്:

ആഗോള സ്പൈസ് എക്സ്ട്രാക്ഷൻ രംഗത്തെ മുൻനിരക്കാരായ മാൻ കാൻകോർ 1969-ലാണ് സ്ഥാപിതമായത്. ഇതിന്റെ വേരുകൾ 1857 വരെ നീളുന്നു. ഒലിയോറെസിനുകൾ, എസൻഷ്യൽ ഓയിലുകൾ, പ്രകൃതിദത്ത ആന്റിഓക്സിഡന്റുകൾ, നിറങ്ങൾ, സുഗന്ധവ്യഞ്ജന മിശ്രിതങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ കമ്പനി വിപണിയിലെത്തിക്കുന്നു. 80-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള മാൻ കാൻകോർ, നൂതന സാങ്കേതികവിദ്യകൾക്കും സുസ്ഥിരമായ മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന സ്ഥാപനമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346624/man-cancor-wins-kerala-state-industrial-safety-award-and-shreshtha-suraksha-award)