---
title: "'വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട, ഒന്നല്ല എനിക്ക് അയ്യായിരം പ്രണയമുണ്ട്', പ്രതികരിച്ച് ഗണേശ് കുമാർ"
english_title: "kb ganesh kumar against alligations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346623/kb-ganesh-kumar-against-alligations"
published_at: "2026-03-09T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae9bb01c513_ganesh_kumar1.jpg"
keywords: []
---

# 'വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട, ഒന്നല്ല എനിക്ക് അയ്യായിരം പ്രണയമുണ്ട്', പ്രതികരിച്ച് ഗണേശ് കുമാർ

> **Lead Summary:** **കൊല്ലം: ​ ( **[www.truevisionnews.com]** )** പ്രണയം ഒരു കുറ്റമല്ലെന്നും പ്രണയം എല്ലാവർക്കുമുണ്ടെന്നും ഇനിയും തുടരുമെന്നും ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. ​തനിക്കെതിരായ ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തപരമായ കാര്യമാണെന്നും ഇതൊന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

## Article Content

**കൊല്ലം: ​ ( **[www.truevisionnews.com]** )** പ്രണയം ഒരു കുറ്റമല്ലെന്നും പ്രണയം എല്ലാവർക്കുമുണ്ടെന്നും ഇനിയും തുടരുമെന്നും ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. ​തനിക്കെതിരായ ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തപരമായ കാര്യമാണെന്നും ഇതൊന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

താനൊരു മികച്ച പൊതുപ്രവർത്തകനാണ്. അഴിമതി ചെയ്തിട്ടില്ല, പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ലെന്നും തന്റെ എക്സ്റേ അവർക്ക് അറയാമെന്നും മന്ത്രി പറഞ്ഞു. വീട്ടിലെ കാര്യം പറയണ്ടാ എന്നു കരുതിയതാണെന്നും പക്ഷേ തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും പറഞ്ഞ മന്ത്രി വീട്ടിനുള്ളിൽ തന്നെ ശത്രുക്കളുണ്ടെന്നും ആരോപിച്ചു.

തെര‍ഞ്ഞെടുപ്പ് അടുത്തത് കൊണ്ട് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും ​ഗണേഷ് കുമാർ പറഞ്ഞു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും പറഞ്ഞ മന്ത്രി വട്ട് മൂത്താൽ ആരും പരാതിപ്പെടുമെന്നും എനിക്കും വേണമെങ്കിൽ പരാതിപ്പെടാമെന്നും പറഞ്ഞു. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ശ്രീലേഖ തീർക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

മാധവിക്കുട്ടിയും ജവഹർലാൽ നെഹ്റുവും പുനത്തിൽ കുഞ്ഞബ്ദുല്ലയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചുകൂടെയെന്നും ​ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയമുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദുമേനോൻ തന്നെ വിളിച്ചെന്ന കാര്യം സ്ഥിരീകരിച്ച് ആർ ശ്രീലേഖ. സഹായം ചോദിച്ച് ബിന്ദു വിളിച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ലെന്നും ആർ ശ്രീലേഖ പ്രതികരിച്ചു. പൊലീസിന്റെ സഹായം തേടാൻ താൻ നിർദ്ദേശിച്ചു. സെൻസിറ്റീവ് ഇഷ്യുവെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീലേഖ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346623/kb-ganesh-kumar-against-alligations)