---
title: "നിറം നോക്കിയിട്ട് കാര്യമില്ല....! ചൂടുകാലത്ത് നിങ്ങള്‍ വാങ്ങുന്ന ഓറഞ്ച് നല്ലതാണോ? എങ്ങനെ തിരിച്ചറിയാം, വഴിയുണ്ട്....."
english_title: "how to pick oranges at the grocery store"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346621/how-to-pick-oranges-at-the-grocery-store"
published_at: "2026-03-09T15:26:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae999b5d107_orenge.jpg"
keywords: []
---

# നിറം നോക്കിയിട്ട് കാര്യമില്ല....! ചൂടുകാലത്ത് നിങ്ങള്‍ വാങ്ങുന്ന ഓറഞ്ച് നല്ലതാണോ? എങ്ങനെ തിരിച്ചറിയാം, വഴിയുണ്ട്.....

> **Lead Summary:** **( **[www.truevisionnews.com]** ) ** നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമായ ഓറഞ്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. വിറ്റാമിൻ സി നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.

## Article Content

**( **[www.truevisionnews.com]** ) ** നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമായ ഓറഞ്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. വിറ്റാമിൻ സി നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. ചർമ്മത്തെ സംരക്ഷിക്കാനും ഓറഞ്ച് സഹായിക്കുന്നു. ചൂടുകാലത്ത് ഓറഞ്ച് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് നല്ലതാണ്. എന്നാൽ ശരിയായ ഓറഞ്ച് തിരഞ്ഞെടുക്കാൻ പ്രയാസമാണ്.

ചിലപ്പോൾ വാങ്ങിവീട്ടിലെത്തുമ്പോഴായിരിക്കും ചീഞ്ഞിരിക്കുന്ന കാര്യം അറിയുന്നത്. ഓറഞ്ച് ശരിയായി തിരഞ്ഞെടുക്കാൻ ചില പൊടിക്കെെകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.തൊലി കട്ടിയുള്ള ഓറഞ്ച് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെയുള്ള ഓറഞ്ചിന് മധുരം കുറവായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

കൂടാതെ ഓറഞ്ച് വാങ്ങുമ്പോൾ അതിന്റെ തൂക്കം നോക്കണം. അത്യാവാശ്യം ഭാരം തോന്നുന്നുണ്ടെങ്കിൽ അത്തരം ഓറഞ്ച് തിരഞ്ഞെടുക്കുക. അതിൽ നല്ല നീര് ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. നീര് വറ്റിയ ഓറഞ്ചിന് തൂക്കം കുറവായിരിക്കും. എപ്പോഴും ഓറഞ്ച് വാങ്ങുമ്പോൾ അത് ചെറുതായി ഞെക്കി നോക്കുക. അമിതമായി ഞെങ്ങാത്തതും ഒട്ടും ഞെങ്ങാതിരിക്കുന്നതുമായ ഓറ‌ഞ്ച് എടുക്കരുത്. അമിതമായി ഞെങ്ങുന്ന ഓറഞ്ച് ചീഞ്ഞതാകാൻ സാധ്യത കൂടുതലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346621/how-to-pick-oranges-at-the-grocery-store)