---
title: "സി. സി. മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും"
english_title: "C.C  Mukundan resigns from CPI  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346609/cc-mukundan-resigns-from-cpi "
published_at: "2026-03-09T14:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae9245df89f_cc_mukundan.jpg"
keywords: []
---

# സി. സി. മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും

> **Lead Summary:** **തൃശ്ശൂര്‍: ( **[www.truevisionnews.com]** ) **നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

## Article Content

**തൃശ്ശൂര്‍: ( **[www.truevisionnews.com]** ) **നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപിക്കെതിരെ സി സി മുകുന്ദന്‍ വീണ്ടും ആരോപണം ഉന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ചാണെന്നും പണം തിരികെ കൊടുത്തില്ലയെന്നും ആരോപണം ഉന്നയിച്ചത്. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലയെന്നും അദ്ദേഹം പറഞ്ഞു.

നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്നാണ് സി സി മുകുന്ദന്‍ ആരോപിച്ചതിന് പിന്നാലെ സിപിഐയില്‍ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346609/cc-mukundan-resigns-from-cpi )