---
title: "മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം രുചിയേറും ഉണക്കച്ചെമ്മീൻ ചമ്മന്തി; റെസിപ്പി ഇതാ!"
english_title: "Dried shrimp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346606/dried-shrimp"
published_at: "2026-03-09T14:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae910506b65_Dried_shrimp.jpg"
keywords: []
---

# മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം രുചിയേറും ഉണക്കച്ചെമ്മീൻ ചമ്മന്തി; റെസിപ്പി ഇതാ!

> **Lead Summary:** മലയാളികളുടെ ഭക്ഷണമേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് ചമ്മന്തി. അതിൽത്തന്നെ വറുത്തരച്ച ഉണക്കച്ചെമ്മീൻ ചമ്മന്തിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. കഞ്ഞിയായാലും ചൂടുചോറായാലും ഒരു തരി ചമ്മന്തിയുണ്ടെങ്കിൽ വയറുനിറയെ ഉണ്ണാൻ മറ്റൊന്നും വേണ്ട. നാടൻ രുചി ഇഷ്ടപ്പെടുന്നവർക്കായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉണക്കച്ചെമ്മീൻ ചമ്മന്തിയുടെ റെസിപ്പി താഴെ നൽകുന്നു.

## Article Content

മലയാളികളുടെ ഭക്ഷണമേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് ചമ്മന്തി. അതിൽത്തന്നെ വറുത്തരച്ച ഉണക്കച്ചെമ്മീൻ ചമ്മന്തിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. കഞ്ഞിയായാലും ചൂടുചോറായാലും ഒരു തരി ചമ്മന്തിയുണ്ടെങ്കിൽ വയറുനിറയെ ഉണ്ണാൻ മറ്റൊന്നും വേണ്ട. നാടൻ രുചി ഇഷ്ടപ്പെടുന്നവർക്കായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉണക്കച്ചെമ്മീൻ ചമ്മന്തിയുടെ റെസിപ്പി താഴെ നൽകുന്നു.

**ആവശ്യമായ സാധനങ്ങൾ:**

ഉണക്ക ചെമ്മീൻ: 1 കപ്പ്‌

തേങ്ങ ചിരകിയത്: 1 കപ്പ്‌

ചുമന്നുള്ളി: 5-6 എണ്ണം

വറ്റൽ മുളക്: 6-8 എണ്ണം (എരിവിനനുസരിച്ച്)

ഇഞ്ചി: ഒരു ചെറിയ കഷ്ണം

പുളി: ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ

കറിവേപ്പില: 2 തണ്ട്

ഉപ്പ്: ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

ഉണക്ക ചെമ്മീൻ തലയും വാലും കളഞ്ഞ് വൃത്തിയാക്കി ഒരു ചീനച്ചട്ടിയിൽ എണ്ണയില്ലാതെ നന്നായി വറുത്തെടുക്കുക. നല്ല മണം വരുമ്പോൾ മാറ്റിവെക്കാം.

അതേ ചട്ടിയിൽ വറ്റൽ മുളകും കറിവേപ്പിലയും ഒന്ന് ചൂടാക്കുക. ശേഷം തേങ്ങ, ഇഞ്ചി, ചുമന്നുള്ളി എന്നിവ ചേർത്ത് കരിഞ്ഞുപോകാതെ ചെറിയ തീയിൽ സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക.

വറുത്തുവെച്ച കൂട്ടിലേക്ക് പുളിയും ഉപ്പും വറുത്ത ചെമ്മീനും ചേർത്ത് മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. (കൂടുതൽ നൈസ് ആവാതെ 'തരിതരിപ്പായി' അരച്ചെടുക്കുന്നതാണ് രുചി).

ചൂടു ചോറിനും കഞ്ഞിക്കുമൊപ്പം കഴിക്കാൻ ഇത് വളരെ മികച്ചതാണ്!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346606/dried-shrimp)