---
title: "അടുക്കളയിൽ പത്തിവിരിച്ചു മൂർഖൻ; നിലമ്പൂരിൽ അങ്കണവാടി കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Cobra snake found in Anganwadi in Nilambur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346597/cobra-snake-found-in-anganwadi-in-nilambur-new-"
published_at: "2026-03-09T14:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae8949beea2_snk.jpg"
keywords: []
---

# അടുക്കളയിൽ പത്തിവിരിച്ചു മൂർഖൻ; നിലമ്പൂരിൽ അങ്കണവാടി കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **മലപ്പുറം: **മലപ്പുറം** **നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ എട്ടടിയോളം നീളമുള്ള ഭീമൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങൾക്ക് ഇടയിലായിരുന്നു പാമ്പ്. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.

## Article Content

**മലപ്പുറം: **മലപ്പുറം** **നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ എട്ടടിയോളം നീളമുള്ള ഭീമൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങൾക്ക് ഇടയിലായിരുന്നു പാമ്പ്. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.

രാവിലെ അങ്കണവാടി തുറന്ന ശേഷം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി ടീച്ചറും ഹെൽപ്പറും അടുക്കളയിലെത്തിയപ്പോഴാണ് ചുവരിനോട് ചേർന്ന് പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിച്ചു. ഇതിനകം കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിയിരുന്നു. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പാമ്പിനെ പിടികൂടി. പിന്നീട് വനപാലകർക്ക് കൈമാറി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346597/cobra-snake-found-in-anganwadi-in-nilambur-new-)