---
title: "ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചില്ല;  ശബരിമല സ്വർണക്കൊള്ള കേസിൽ  ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല"
english_title: "Sabarimala gold theft: No bail for former Devaswom Board member N Vijayakumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346595/sabarimala-gold-theft-no-bail-for-former-devaswom-board-member-n-vijayakumar"
published_at: "2026-03-09T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae879a40ced_sabarimala.jpg"
keywords: []
---

# ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചില്ല;  ശബരിമല സ്വർണക്കൊള്ള കേസിൽ  ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല

> **Lead Summary:** **കൊല്ലം: **ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്.

## Article Content

**കൊല്ലം: **ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്.

മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിൻ്റെ മൊഴി.‌‌  കട്ടിളപ്പാളി കേസിലും ദ്വാരപലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്.

എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പ് വെച്ചതെന്നും സ്വർക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ വാദം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346595/sabarimala-gold-theft-no-bail-for-former-devaswom-board-member-n-vijayakumar)