---
title: "'മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ വിജയം ഉറപ്പ്, മണ്ഡലം ഇടതിനൊപ്പം തുടരും' - ഗീതാ ഗോപി"
english_title: "even if mukundan contests as udf candidate victory is assured in nattika geetha gopi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346592/even-if-mukundan-contests-as-udf-candidate-victory-is-assured-in-nattika-geetha-gopi"
published_at: "2026-03-09T13:56:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae84a81e907_geetha_gopi.jpg"
keywords: []
---

# 'മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ വിജയം ഉറപ്പ്, മണ്ഡലം ഇടതിനൊപ്പം തുടരും' - ഗീതാ ഗോപി

> **Lead Summary:** തൃശൂർ: നാട്ടിക സീറ്റിനെ ചൊല്ലി ഇടഞ്ഞ സി.സി. മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ വിജയം ഉറപ്പെന്ന് ഗീതാ ഗോപി. മുകുന്ദൻ കോൺഗ്രസ് പാളയത്തിൽ എത്തില്ല എന്നാണ് വിശ്വാസം. പെയ്മെന്റ് സീറ്റ് എന്ന ആരോപണത്തിൽ പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗീതാ ഗോപി പ്രതികരിച്ചു.

## Article Content

തൃശൂർ: നാട്ടിക സീറ്റിനെ ചൊല്ലി ഇടഞ്ഞ സി.സി. മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ വിജയം ഉറപ്പെന്ന് ഗീതാ ഗോപി. മുകുന്ദൻ കോൺഗ്രസ് പാളയത്തിൽ എത്തില്ല എന്നാണ് വിശ്വാസം. പെയ്മെന്റ് സീറ്റ് എന്ന ആരോപണത്തിൽ പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗീതാ ഗോപി പ്രതികരിച്ചു.

ഇടതുപക്ഷത്തിന് ഒപ്പം നിന്ന മണ്ഡലം ഇനിയും ഇടതിനൊപ്പം തുടരുമെന്നും ഗീതാ ഗോപി പറഞ്ഞു. നാട്ടികയിൽ വലിയ വിജയപ്രതീക്ഷയാണുള്ളത്. സി.സി. മുകുന്ദനുമായി സംസാരിക്കും.

അതേസമയം,  നാട്ടികയിൽ പൊട്ടലും ചീറ്റലും ഒന്നുമില്ലന്നും സി സി മുകുന്ദനെ ഒരിക്കലും ശത്രുവായി കാണില്ലയെന്നും ബിനോയ് വിശ്വം പറഞ്ഞു. പേയ്മെൻ്റ് സീറ്റല്ല നാട്ടികയെന്നും പേയ്‌മെന്റ് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലയെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടികയിൽ നിന്ന് ഗീതാ ഗോപിയെ മാറ്റില്ലയെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ ജില്ല കമ്മിറ്റി സി സി മുകുന്ദൻ വേണ്ടെന്ന നിലപാടാണ് എടുത്തത്. സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും എടുക്കുന്ന തീരുമാനം അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റികൾ എടുത്ത അന്തിമ തീരുമാനം ഇതുവരെ മാറ്റിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്ലാം തലങ്ങളിലും മുകുന്ദന് പറയാൻ ഉള്ള എല്ലാം കാര്യങ്ങളും പാർട്ടി കേൾക്കുമെന്നും ഇത്രയും നാൾ സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ലയെന്നും മറുചേരിയിൽ പോകില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. മുകുന്ദനുമായി ച‍ർച്ചക്കൾക്ക് നേതാക്കളെ നിയോ​ഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346592/even-if-mukundan-contests-as-udf-candidate-victory-is-assured-in-nattika-geetha-gopi)