---
title: "ക്ഷമ നശിക്കുന്ന പുതുതലമുറയോ? കൊച്ചിയിൽ  സിഗരറ്റ് നൽകാൻ വൈകി;  ജീവനക്കാരന് ക്രൂരമർദ്ദനം"
english_title: "Young employee brutally beaten for delaying delivery of cigarettes in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346584/young-employee-brutally-beaten-for-delaying-delivery-of-cigarettes-in-kochi"
published_at: "2026-03-09T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae7cc0bb75b_hg.jpg"
keywords: []
---

# ക്ഷമ നശിക്കുന്ന പുതുതലമുറയോ? കൊച്ചിയിൽ  സിഗരറ്റ് നൽകാൻ വൈകി;  ജീവനക്കാരന് ക്രൂരമർദ്ദനം

> **Lead Summary:** **കൊച്ചി : ** സിഗരറ്റ് നൽകാൻ വൈകിയതിനു ജീവനക്കാരനായ യുവാവിനു ക്രൂരമർദ്ദനം. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലായിരുന്നു മൂന്നംഗ സംഘത്തിന്റെ അതിക്രമമുണ്ടായത്.

## Article Content

**കൊച്ചി : ** സിഗരറ്റ് നൽകാൻ വൈകിയതിനു ജീവനക്കാരനായ യുവാവിനു ക്രൂരമർദ്ദനം. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലായിരുന്നു മൂന്നംഗ സംഘത്തിന്റെ അതിക്രമമുണ്ടായത്.

ഇയാളെ മൂന്നംഗ സംഘം മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത കടവന്ത്ര പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും എടുത്തു നൽകാൻ വൈകിയതാണ് പ്രകോപനം എന്നാണ് വിവരം.

ഇതോടെ കടയ്ക്കുള്ളിൽ കയറിയ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടിയും ഇടിച്ചും ആക്രമിച്ചു. തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരേയും പിടിച്ചു തള്ളുന്നതും മറ്റും കാണാം. തെറി വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇത് ഏറെ നേരം നീണ്ടു നിന്നെങ്കിലും ചുറ്റും കൂടിയവരാരും തടയാൻ ശ്രമിച്ചുമില്ല.

പാലക്കാട് സ്വദേശി കൊച്ചിയിൽ വന്ന് അധികം കളിക്കണ്ട, തങ്ങള്‍ നാട്ടുകാരാണ് തുടങ്ങിയ കാര്യങ്ങളും അക്രമികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവിൽ മര്‍‍ദ്ദനമേറ്റ ചെറുപ്പക്കാരനെ കൊണ്ടു തന്നെ സിഗരറ്റ് എടുപ്പിച്ച് അത് കത്തിച്ചു വലിച്ചാണ് മൂന്നംഗ സംഘം സ്ഥലം വിട്ടത്. ഇതിനിടെ ഭീഷണിയും മുഴക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346584/young-employee-brutally-beaten-for-delaying-delivery-of-cigarettes-in-kochi)