---
title: "സിനിമയെ വെല്ലുന്ന ക്രൂരത! ഉറങ്ങിക്കിടന്ന ഭർത്താവിനെ തലയിണ അമർത്തി കൊന്നു; 20 ദിവസത്തിന് ശേഷം കാമുകനെ താലി ചാർത്തി; ഒടുവിൽ കുടുങ്ങി"
english_title: "After 20 days, she cheated on her boyfriend; finally got caught"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346540/after-20-days-she-cheated-on-her-boyfriend-finally-got-caught"
published_at: "2026-03-09T11:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae5f4cf3c1d_After_20_days,_she_cheated_on_her_boyfriend;_finally_got_caught.jpg"
keywords: []
---

# സിനിമയെ വെല്ലുന്ന ക്രൂരത! ഉറങ്ങിക്കിടന്ന ഭർത്താവിനെ തലയിണ അമർത്തി കൊന്നു; 20 ദിവസത്തിന് ശേഷം കാമുകനെ താലി ചാർത്തി; ഒടുവിൽ കുടുങ്ങി

> **Lead Summary:** ബംഗളൂരു: തുമകുരു സ്വദേശിയായ പരമേഷിന്റെ മരണത്തിൽ ഒരു മാസത്തിന് ശേഷം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജനുവരി 29-ന് രാത്രിയായിരുന്നു പരമേഷ് അന്തരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന ഭാര്യ ആശയുടെ മൊഴി വിശ്വസിച്ച ബന്ധുക്കൾ, പിറ്റേദിവസം തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

## Article Content

ബംഗളൂരു: തുമകുരു സ്വദേശിയായ പരമേഷിന്റെ മരണത്തിൽ ഒരു മാസത്തിന് ശേഷം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജനുവരി 29-ന് രാത്രിയായിരുന്നു പരമേഷ് അന്തരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന ഭാര്യ ആശയുടെ മൊഴി വിശ്വസിച്ച ബന്ധുക്കൾ, പിറ്റേദിവസം തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എന്നാൽ, പരമേഷ് മരിച്ച് കൃത്യം 20 ദിവസം തികയുന്ന ഫെബ്രുവരി 19-ന് ആശ തന്റെ കാമുകനായ ചന്ദ്രപ്പയെ (48) വിവാഹം കഴിച്ചതോടെയാണ് കഥ മാറിയത്. ഭർത്താവിന്റെ മരണത്തിന് തൊട്ടുപിന്നാലെയുള്ള ഈ വിവാഹം സഹോദരിമാരിലും നാട്ടുകാരിലും വലിയ സംശയത്തിന് ഇടയാക്കി. മുൻപ് പരമേഷ് നേരിട്ടിരുന്ന പീഡനങ്ങളും ശരീരത്തിലെ പാടുകളും ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയത്.

തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. പൊലീസ് ചോദ്യം ചെയ്തതോടെ ആശയും ചന്ദ്രപ്പയും കുറ്റം സമ്മതിച്ചു. മദ്യപിച്ചു ഉറങ്ങുകയായിരുന്ന പരമേഷിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തി. പ്രതികളായ ആശയെയും ചന്ദ്രപ്പയെയും പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346540/after-20-days-she-cheated-on-her-boyfriend-finally-got-caught)