---
title: "കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു: വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, പാലക്കാട് രമേഷ് പിഷാരടി, രമ്യ ഹരിദാസും സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു"
english_title: "Assembly elections, Congress submits list; confirmed in 60 constituencies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346539/assembly-elections-congress-submits-list-confirmed-in-60-constituencies-new"
published_at: "2026-03-09T11:13:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae5f480d8f1_ramesh.jpg"
keywords: []
---

# കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു: വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, പാലക്കാട് രമേഷ് പിഷാരടി, രമ്യ ഹരിദാസും സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു

> **Lead Summary:** **കൊച്ചി: **വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം ഏകദേശം വ്യക്തമായി. 60 സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായതായാണ് സൂചന. കെപിസിസി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി. ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ നാളെ ഡൽഹിയിൽ നടക്കും.

## Article Content

**കൊച്ചി: **വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം ഏകദേശം വ്യക്തമായി. 60 സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായതായാണ് സൂചന. കെപിസിസി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി. ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ നാളെ ഡൽഹിയിൽ നടക്കും.

വട്ടിയൂര്‍ക്കാവ് - കെ മുരളീധരന്‍, കൊട്ടാരക്കര - ആയിഷാപോറ്റി, അടൂര്‍ - രമ്യ ഹരിദാസ്, കുന്നത്തുനാട് - വി പി സജീന്ദ്രന്‍, തൃശ്ശൂര്‍ - ടിവി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍ - ഒ.ജെ ജിനീഷ് കുമാര്‍, മണലൂര്‍ - ടി എന്‍ പ്രതാപന്‍, കോങ്ങാട് - കെ.എ തുളസി, പാലക്കാട് - രമേശ് പിഷാരടി, തവനൂര്‍ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത് - കെ ജയന്ത്, എലത്തൂര്‍ - വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി -കെ പ്രവീണ്‍കുമാര്‍, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ - കെ നീലകണ്ഠന്‍, തൃത്താല-വി ടി ബൽറാം എന്നിവര്‍ സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു.

വയനാട്ടില്‍ ഇത്തവണ വലിയ ട്വിസ്റ്റുകള്‍ക്ക് സാധ്യതയില്ല. കല്‍പ്പറ്റയില്‍ സിദ്ദിക്ക് തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ ആണ് സാധ്യത. ബത്തേരിയില്‍ നാലാം തവണയും ഐ സി ബാലകൃഷ്ണനെ തന്നെ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ധാരണ.

കോണ്‍ഗ്രസ് എംപിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. എംപിമാര്‍ മത്സരിച്ചാല്‍ അവരുടെ ലോക്‌സഭാ മണ്ഡലം കൈവിട്ടു പോകുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം പ്രവചനാതീതമാണെന്നും നതൃത്വം വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346539/assembly-elections-congress-submits-list-confirmed-in-60-constituencies-new)