---
title: "നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണം, രണ്ടുപേർ മരിച്ചു"
english_title: "Two people killed in wild elephant attack in Devarshola, Gudalur, Nilgiris."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346523/two-people-killed-in-wild-elephant-attack-in-devarshola-gudalur-nilgiris-new"
published_at: "2026-03-09T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae55085c99a_crime.jpg"
keywords: []
---

# നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണം, രണ്ടുപേർ മരിച്ചു

> **Lead Summary:** **നിലമ്പൂര്‍: ** നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇരുവരും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഇന്ന് (തിങ്കളാഴ്ച) രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഈ മേഖലയിൽ കാട്ടാന ആക്രമണങ്ങൾ പതിവാണ്. മാസങ്ങൾക്ക് മുൻപും ഇത്തരത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

## Article Content

**നിലമ്പൂര്‍: ** നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇരുവരും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഇന്ന് (തിങ്കളാഴ്ച) രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഈ മേഖലയിൽ കാട്ടാന ആക്രമണങ്ങൾ പതിവാണ്. മാസങ്ങൾക്ക് മുൻപും ഇത്തരത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ മേഖലയിൽ ആനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ തമിഴ്‌നാട് വനംവകുപ്പ് അടുത്തിടെ AI (Artificial Intelligence) അധിഷ്ഠിതമായ തെർമൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നിരുന്നാലും, രാത്രികാലങ്ങളിൽ ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പെട്ടെന്ന് ഇറങ്ങിവരുന്നത് വലിയ വെല്ലുവിളിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346523/two-people-killed-in-wild-elephant-attack-in-devarshola-gudalur-nilgiris-new)