---
title: " ഒന്നും ചിന്തിക്കേണ്ട, വേഗം വിട്ടോളൂ...: സ്വർണവില വീണ്ടും താഴേക്ക്, ഇന്ന് പവന് കൊടുക്കേണ്ടത്?"
english_title: "Gold prices fall again; change after two-day break"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346521/gold-prices-fall-again-change-after-two-day-break-new-"
published_at: "2026-03-09T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae52b707f72_gold.jpg"
keywords: []
---

#  ഒന്നും ചിന്തിക്കേണ്ട, വേഗം വിട്ടോളൂ...: സ്വർണവില വീണ്ടും താഴേക്ക്, ഇന്ന് പവന് കൊടുക്കേണ്ടത്?

> **Lead Summary:** **കൊച്ചി: ഉ**പഭോക്താക്കൾക്ക് ആശ്വാസം.... സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു . ഇന്ന് ഗ്രാമിന് 180 രൂപയും പവന് 1460 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,820 രൂപയും പവന് 1,18,560 രൂപയുമായി.

## Article Content

**കൊച്ചി: ഉ**പഭോക്താക്കൾക്ക് ആശ്വാസം.... സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു . ഇന്ന് ഗ്രാമിന് 180 രൂപയും പവന് 1460 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,820 രൂപയും പവന് 1,18,560 രൂപയുമായി.

ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 81.51 ഡോളർ കുറഞ്ഞ് 5,090.41 ഡോളറായി. 1.58 ശതമാനമാണ് കുറഞ്ഞത്. അഞ്ചുദിവസം കൊണ്ട് പവന് 8,760 കുറഞ്ഞ് 1,18,160 രൂപയായിരുന്നു. പിന്നാലെ ശനിയാഴ്ച 1,840 രൂപ കൂടി. 1,20,000 രൂപയായിരുന്നു പവൻ വില. ഞായറാഴ്ചയും ഇതേ വില തുടർന്നു.

ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ കാര്യമായ മാറ്റം വന്നത്. യുദ്ധം തുടങ്ങി രണ്ടുദിവസം കൊണ്ട് 8,440 രൂപയാണ് പവന് വർധിച്ചത്. എന്നാൽ, പിന്നീട് ഈ വിലയിൽനിന്ന് തിരിച്ചിറങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346521/gold-prices-fall-again-change-after-two-day-break-new-)