---
title: "മെഡിറ്റേഷൻ ക്ലാസിനിടെ കുഴഞ്ഞുവീണു; 'ഗുരു യോഗിരാജ് ബോധി' അന്തരിച്ചു"
english_title: "'Guru Yogiraj Bodhi' passes away after collapsing during meditation class"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346518/guru-yogiraj-bodhi-passes-away-after-collapsing-during-meditation-class"
published_at: "2026-03-09T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae4f2e59884_Guru_Yogiraj_Bodhi_passes_away_after_collapsing_during_meditation_class.jpg"
keywords: []
---

# മെഡിറ്റേഷൻ ക്ലാസിനിടെ കുഴഞ്ഞുവീണു; 'ഗുരു യോഗിരാജ് ബോധി' അന്തരിച്ചു

> **Lead Summary:** തൊടുപുഴ: പ്രമുഖ മെഡിറ്റേഷൻ പരിശീലകനും 'ഗുരു യോഗിരാജ് ബോധി' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തിരുന്ന പി.ബി. രാജു അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയിൽ മെഡിറ്റേഷൻ ക്ലാസ് എടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

തൊടുപുഴ: പ്രമുഖ മെഡിറ്റേഷൻ പരിശീലകനും 'ഗുരു യോഗിരാജ് ബോധി' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തിരുന്ന പി.ബി. രാജു അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയിൽ മെഡിറ്റേഷൻ ക്ലാസ് എടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

കുഴഞ്ഞുവീണയുടന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മഹായോഗ മെഡിറ്റേഷന്‍ എന്ന പേരില്‍ ക്ലാസുകള്‍ നടത്തി വരികയായിരുന്നു. പി ബി രാജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വയനാട് പുതുപ്പാടിയിലെ ഗുരുകുലത്തില്‍ സംസ്‌കാരം നടത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346518/guru-yogiraj-bodhi-passes-away-after-collapsing-during-meditation-class)