---
title: "'ഇമ്മാതിരി പണി പടച്ചോനേ ആർക്കും കൊടുക്കല്ലേ!'; ആൾത്താമസമില്ലാത്ത വീടിന് 2 കോടിയുടെ ബില്ല്, ഞെട്ടിവിറച്ച് വീട്ടമ്മ"
english_title: "Housewife shocked after receiving a bill of Rs 2 crore for an uninhabited house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346512/housewife-shocked-after-receiving-a-bill-of-rs-2-crore-for-an-uninhabited-house"
published_at: "2026-03-09T09:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae4ae56c261_Housewife_shocked_after_receiving_a_bill_of_Rs_2_crore_for_an_uninhabited_house.jpg"
keywords: []
---

# 'ഇമ്മാതിരി പണി പടച്ചോനേ ആർക്കും കൊടുക്കല്ലേ!'; ആൾത്താമസമില്ലാത്ത വീടിന് 2 കോടിയുടെ ബില്ല്, ഞെട്ടിവിറച്ച് വീട്ടമ്മ

> **Lead Summary:** അമരാവതി: ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ ആൾത്താമസമില്ലാത്ത വീടിന് ലഭിച്ചത് 1,99,25,000 രൂപയുടെ വൈദ്യുതി ബിൽ. സമർലക്കോട്ട ടിഡ്‌കോ കോളനിയിലെ താമസക്കാരിയായ ദാസരി ദുർഗയ്ക്കാണ് ഓൺലൈൻ വഴി ഈ ഭീമമായ ബില്ലിന്റെ അറിയിപ്പ് ലഭിച്ചത്. ഉപഭോക്താവിന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കാരണം പിടികിട്ടിയത്. മറ്റൊന്നുമല്ല വൈദ്യുത മീറ്ററിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഭീമമായ ബില്ലിന് കാരണമായത്. കുടുംബത്തിനൊപ്പം തന്‍റെ ഫ്ളാറ്റിലാണ് ദുർഗ താമസിക്കുന്നത്. ആരും ഇല്ലാത്ത വീട്ടിൽ ഇത്രയും ബില്ലെങ്ങനെ വന്നു എന്നത് ദുർഗയെ മാത്രമല്ല നാട്ടുകാരെയും അമ്പരപ്പിലാക്കി.

## Article Content

അമരാവതി: ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ ആൾത്താമസമില്ലാത്ത വീടിന് ലഭിച്ചത് 1,99,25,000 രൂപയുടെ വൈദ്യുതി ബിൽ. സമർലക്കോട്ട ടിഡ്‌കോ കോളനിയിലെ താമസക്കാരിയായ ദാസരി ദുർഗയ്ക്കാണ് ഓൺലൈൻ വഴി ഈ ഭീമമായ ബില്ലിന്റെ അറിയിപ്പ് ലഭിച്ചത്. ഉപഭോക്താവിന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കാരണം പിടികിട്ടിയത്. മറ്റൊന്നുമല്ല വൈദ്യുത മീറ്ററിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഭീമമായ ബില്ലിന് കാരണമായത്. കുടുംബത്തിനൊപ്പം തന്‍റെ ഫ്ളാറ്റിലാണ് ദുർഗ താമസിക്കുന്നത്. ആരും ഇല്ലാത്ത വീട്ടിൽ ഇത്രയും ബില്ലെങ്ങനെ വന്നു എന്നത് ദുർഗയെ മാത്രമല്ല നാട്ടുകാരെയും അമ്പരപ്പിലാക്കി.

തുടർന്ന് ദാസരി ദുർഗ ഉടൻ തന്നെ സമീപത്തുള്ള വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് കുതിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതോടെയാണ് പുതിയ വൈദ്യുതി മീറ്റർ സ്ഥാപിക്കുന്ന സമയത്തുണ്ടായ സാങ്കേതിക തകരാർ മൂലമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെയാണ് ഉപഭോക്താവിന് ആശ്വാസമായത്. പിന്നാലെ ദുർഗയ്ക്ക് പുതിയ ബിൽ ലഭിക്കുകയും ചെയ്തു. പുതിയ ബില്ലായി വെറും 147രൂപ മാത്രമാണ് അവർക്ക് അടയ്‌ക്കേണ്ടി വന്നുള്ളു. സംഭവം സോഷ്യൽ മീഡിയയിൽ ബില്ലിന്റെ ചിത്രത്തോടൊപ്പം പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346512/housewife-shocked-after-receiving-a-bill-of-rs-2-crore-for-an-uninhabited-house)