---
title: "'മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയണം'; സൈബർ ആക്രമണത്തിൽ സി.പി.എമ്മിനെതിരെ ചെറിയാൻ ഫിലിപ്പ്"
english_title: "Cherian Philip against CPM over cyber attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346511/cherian-philip-against-cpm-over-cyber-attack"
published_at: "2026-03-09T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae46cbef58a_Cherian_Philip_against_CPM_over_cyber_attack.jpg"
keywords: []
---

# 'മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയണം'; സൈബർ ആക്രമണത്തിൽ സി.പി.എമ്മിനെതിരെ ചെറിയാൻ ഫിലിപ്പ്

> **Lead Summary:** തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തിന് ഇരയായ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറിയും മാപ്പുപറയണമെന്ന് ചെറിയാൻ ഫിലിപ്പ്. പാർട്ടി ചാനൽ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സി.പി.എം നൽകിയ സമ്മാനമാണ് തെറിയഭിഷേകം. രാജ്യസഭാ അംഗത്വമോ സർക്കാർ പദവികളോ നൽകി ആദരിക്കുന്നതിനു പകരം ഭീഭത്സമായ വാക്ക് ശരങ്ങൾ കൊണ്ട് സഖാക്കൾ മമ്മൂട്ടിയുടെ നെഞ്ചുപിളർക്കുകയാണ് ചെയ്തത്.

## Article Content

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തിന് ഇരയായ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറിയും മാപ്പുപറയണമെന്ന് ചെറിയാൻ ഫിലിപ്പ്. പാർട്ടി ചാനൽ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സി.പി.എം നൽകിയ സമ്മാനമാണ് തെറിയഭിഷേകം. രാജ്യസഭാ അംഗത്വമോ സർക്കാർ പദവികളോ നൽകി ആദരിക്കുന്നതിനു പകരം ഭീഭത്സമായ വാക്ക് ശരങ്ങൾ കൊണ്ട് സഖാക്കൾ മമ്മൂട്ടിയുടെ നെഞ്ചുപിളർക്കുകയാണ് ചെയ്തത്.

ഒരിക്കലും കേട്ടിട്ടില്ലാത്ത അറപ്പുണ്ടാക്കുന്ന അശ്ലീല പദങ്ങൾ കൊണ്ട് മമ്മൂട്ടിയെ അധിക്ഷേപിച്ചവരെ തള്ളിപ്പറയാനോ അപലപിക്കാനോ സി.പി.എം പ്രമുഖ നേതാക്കളാരും തയ്യാറായിട്ടില്ല. വയനാട്ടിലെ ടൗൺഷിപ്പ് സർക്കാരിൻ്റെയും പാർട്ടിയുടെയുടെയും മാത്രം നേട്ടമായി കൊട്ടിഘോഷിക്കുമ്പോൾ ഇത് കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് മമ്മൂട്ടിക്കെതിരായ പ്രകോപനത്തിന് മുഖ്യകാരണം. സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് നീരസം കാട്ടിയെന്ന കാര്യം മാത്രം വിവാദമാക്കിയത് മമ്മൂട്ടി ചൂണ്ടിക്കാട്ടിയ യഥാർത്ഥ വസ്തുത മറച്ചുപിടിക്കാനാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346511/cherian-philip-against-cpm-over-cyber-attack)