---
title: "പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു"
english_title: "A Kozhikode native who was undergoing treatment for burns while celebrating Pongala died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346508/a-kozhikode-native-who-was-undergoing-treatment-for-burns-while-celebrating-pongala-died"
published_at: "2026-03-09T09:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae44f521619_A_Kozhikode_native_who_was_undergoing_treatment_for_burns_while_celebrating_Pongala_died.jpg"
keywords: []
---

# പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

> **Lead Summary:** കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി വിജിഷ ആണ് മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

## Article Content

കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി വിജിഷ ആണ് മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് വെച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ  പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളോളം ചികിത്സയിൽ തുടർന്നുവെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346508/a-kozhikode-native-who-was-undergoing-treatment-for-burns-while-celebrating-pongala-died)