---
title: "സൗദിയിലെ ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചെന്ന റിപ്പോർട്ടുകൾ എംബസി നിഷേധിച്ചു"
english_title: "Embassy denies reports of Indian citizen's death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346504/embassy-denies-reports-of-indian-citizens-death"
published_at: "2026-03-09T09:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae414e423ba_Embassy_denies_reports_of_Indian_citizens_death.jpg"
keywords: []
---

# സൗദിയിലെ ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചെന്ന റിപ്പോർട്ടുകൾ എംബസി നിഷേധിച്ചു

> **Lead Summary:** ദില്ലി: സൗദി അറേബ്യയിലെ അൽ ഖർജിലുണ്ടായ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന വാർത്തകൾ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം നിലവിൽ ചികിത്സയിലാണെന്നും എംബസി വ്യക്തമാക്കി.

## Article Content

ദില്ലി: സൗദി അറേബ്യയിലെ അൽ ഖർജിലുണ്ടായ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന വാർത്തകൾ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം നിലവിൽ ചികിത്സയിലാണെന്നും എംബസി വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം അൽ ഖർജിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ട സൗദി അധികൃതരുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. കൗൺസിലർ (സിഡബ്ല്യു) വൈ. സാബിർ ഇന്നലെ രാത്രി അൽ ഖർജിൽ സന്ദർശനം നടത്തുകയും ദൗർഭാഗ്യകരമായ സംഭവത്തിൽ ഉൾപ്പെട്ട പരിക്കേറ്റ ഇന്ത്യൻ പൗരനെ കാണുകയും ചെയ്തുവെന്നും എംബസി കൂട്ടിച്ചേർത്തു. ഒരു ജനവാസ മേഖലയിൽ പതിച്ച ഒരു സൈനിക പ്രൊജക്‌ടൈൽ മൂലം ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.

സൗദിയിൽ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെ അയച്ച ഡ്രോണുകൾ തകർത്തു. അൽ ജൗഫ് മേഖലയിലേക്കും ആക്രമണം ഉണ്ടായി. പ്രിൻസ് സുൽത്താൻ എയർ ബേസിലേക്ക് ബലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. റിയാദിലും ആക്രമണം ശ്രമം ഉണ്ടായി. ബഹ്‌റൈനിൽ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കു പറ്റി. വേറെയും ആളുകൾക്ക് പരിക്കുണ്ട്. സിത്രയിൽ വീടുകൾ തകർന്നു. യുഎഇയിലെ ഫുജൈറയിൽ ഡ്രോൺ ആവശ്ഷ്ടം വീണുണ്ടായ തീപ്പിടുത്തം നിയന്ത്രിച്ചു. യുഎഇ പ്രസിഡന്റും പ്രതിരോധ മന്ത്രിയും പ്രതിരോധ മന്ത്രാലയം സന്ദർശിച്ചു . കുവൈത്തിൽ പുലർച്ചെ വിവിധ ആക്രമണ ശ്രമം നടന്നു. സൗദിയിൽ ചൈനീസ് പ്രതിനിധി സംഘം ജിസിസി നേതാക്കളെ കണ്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346504/embassy-denies-reports-of-indian-citizens-death)