---
title: "ചൂടിന് ആശ്വാസമാകും ....; കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഉൾപ്പെടെ  ഇന്നും നാളെയും  ഇടിമിന്നലോടു കൂടിയ മഴയെത്തും "
english_title: "Chance of rain in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346485/chance-of-rain-in-the-state"
published_at: "2026-03-09T06:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae1ca39a3ac_rain.jpg"
keywords: []
---

# ചൂടിന് ആശ്വാസമാകും ....; കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഉൾപ്പെടെ  ഇന്നും നാളെയും  ഇടിമിന്നലോടു കൂടിയ മഴയെത്തും 

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് മഴയെത്തുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് മഴയെത്തുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്താം തീയതി എട്ട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

**ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം**

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

അതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346485/chance-of-rain-in-the-state)