---
title: "നാദാപുരത്ത് ഇടത് സാരഥിയായി അഡ്വ : പി വസന്തം; പ്രഖ്യാപനം ഉടൻ"
english_title: "Adv: PVasantham as Left candidate in Nadapuram; Pragyapanam soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346476/adv-pvasantham-as-left-candidate-in-nadapuram-pragyapanam-soon-new"
published_at: "2026-03-08T23:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69adbb1d65f42_vasantam.jpg"
keywords: []
---

# നാദാപുരത്ത് ഇടത് സാരഥിയായി അഡ്വ : പി വസന്തം; പ്രഖ്യാപനം ഉടൻ

> **Lead Summary:** **കോഴിക്കോട്: ** നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിച്ച് സി പി ഐ സംസ്ഥാന നേതൃത്വം . നിലവിലുള്ള സി പി ഐ മന്ത്രിമാരെല്ലാം തുടർന്നും മത്സരിക്കും .

## Article Content

**കോഴിക്കോട്: ** നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിച്ച് സി പി ഐ സംസ്ഥാന നേതൃത്വം . നിലവിലുള്ള സി പി ഐ മന്ത്രിമാരെല്ലാം തുടർന്നും മത്സരിക്കും .

സിറ്റിംഗ് സീറ്റായ നാദാപുരം ഉൾപ്പെടെ അഞ്ച് സീറ്റുകളിൽ വനിതകൾ മത്സരിക്കും . ആകെ 25 സീറ്റുകളിലാണ് സി പി ഐ മത്സരിക്കുന്നത് . സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വന്റെ നേത്യത്വത്തിൽ ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായത് . 'പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും .

എൽ ഡി എഫ് സ്ഥാനാർത്ഥികളെ എല്ലാം ഒന്നിച്ച് പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം . ഇടതുമുന്നണിയുടെ കുത്തക മണ്ഡലമായി അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് മുതിർന്ന സി പി ഐ നേതാവ് സത്യൻ മൊകേരിയുടെ ഭാര്യയും സി പി ഐ മഹിളാ സംഘടനയുടെ സമുന്നയ നേതാവുമായ അഡ്വ: പി വസന്തത്തെ മത്സര രംഗത്ത് ഇറക്കാനാണ് സി പി ഐ തീരുമാനം .

നിലവിലുള്ള എം എൽ എ ഇ കെ വിജയൻ മൂന്ന് ടേം പൂർത്തിയാക്കിയതിലാണ് സി പി ഐ പുതുമുഖങ്ങളെ പരിഗണിച്ചത് . കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐയുടെ നിലവിലത്തെ ജില്ലാ സെക്രട്ടറിയുമായ അഡ്വ : പി ഗവാസിനെയും പി വസന്തതിയുമാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേത്വത്വത്തോട് നിർദ്ദേശിച്ചത് .

മുതിർന്ന വനിതാ നേതാവ് എന്ന പരിഗണനയും ജനകീയതയുമാണ് വസന്തത്തിന് തുണയായത് . 1967 മുതൽ സി പി ഐ തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം .

1957 മുതൽ 59 വരെ സി പി ഐ എമ്മിലെ സി എച്ച് കണാരനാണ് നാദാപുരത്തെ ആദ്യ എം എൽ എ . 1960 മുതൽ 64 വരെ കാസർഗോഡ് സ്വദേശിയായ മുസില്മ ലീഗ് നേതാവ് ഹമീദ് അലി ഷംനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു .

ഷംനാത്തിന്റെ വിജയം മാത്രമാണ് ചരിത്രത്തിൽ വലതുപക്ഷത്തുള്ളത് . 1967 മുതൽ 70 വരെ സി പി എമ്മിലെ ഇ ഡി കുമാരൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടർന്ന് ഇങ്ങോട്ട് 1970 മുതൽ 77 വരെ സി പി ഐയിലെ എം കുമാരനും 1977 മുതൽ 79 വരെ കാന്തലോട്ട് കുഞ്ഞമ്പുവും നാദാപുരത്തിന്റെ സാരഥികളായി .

1980 മുതൽ 87 വരെ രണ്ടുതവണ കെ ടി കണാരനും 1991 മുതൽ 2001 വരെ പത്തുവർഷം സത്യൻ മൊകേരിയും നാദാപുരത്തെ നയിച്ചു.  നിലവിലുള്ള സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 2001 മുതൽ 2011 വരെ രണ്ട് ടേം നാദാപുരത്തെ എം എൽ എയും മന്ത്രിയുമായി . ഇ കെ വിജയനാണ് ചരിത്രത്തിലാദ്യമായി പതിനഞ്ചുവര്ഷം നാദാപുരത്തെ എം എൽ എ ആവുന്നത് . 2013 മുതൽ തുടർച്ചയായ 15 വര്ഷം ഇ കെ വിജയൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു .

വടകര താലൂക്കിലെ നാദാപുരം,കാവിലുംപാറ, മരുതോങ്കര, കായക്കൊടി,നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണു നാദാപുരം നിയമസഭാ മണ്ഡലം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346476/adv-pvasantham-as-left-candidate-in-nadapuram-pragyapanam-soon-new)