---
title: "അതിജീവനത്തിന് ആദരം; സി.ഒ.സി.എ സ്ഥാപകദിനത്തിൽ സ്യൂഡോ മസ്ക്കുലർ ഡിസ്ട്രോഫി ബാധിച്ച സഹോദരിമാരെ ആദരിച്ചു"
english_title: "COCA Foundation Day,  Sisters suffering from Pseudo Muscular Dystrophy honored"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346468/coca-foundation-day-sisters-suffering-from-pseudo-muscular-dystrophy-honored"
published_at: "2026-03-08T22:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ada6bf32f2d_BD.jpg"
keywords: []
---

# അതിജീവനത്തിന് ആദരം; സി.ഒ.സി.എ സ്ഥാപകദിനത്തിൽ സ്യൂഡോ മസ്ക്കുലർ ഡിസ്ട്രോഫി ബാധിച്ച സഹോദരിമാരെ ആദരിച്ചു

> **Lead Summary:** **കോഴിക്കോട്: **ശാരീരിക വെല്ലുവിളികളെ മനക്കരുത്ത് കൊണ്ട് നേരിട്ട് അധ്യാപന രംഗത്ത് മാതൃകയാകുന്ന സഹോദരിമാർക്ക് സി.ഒ.സി.എ (സി.ഒ.സി.എ) ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം.

## Article Content

**കോഴിക്കോട്: **ശാരീരിക വെല്ലുവിളികളെ മനക്കരുത്ത് കൊണ്ട് നേരിട്ട് അധ്യാപന രംഗത്ത് മാതൃകയാകുന്ന സഹോദരിമാർക്ക് സി.ഒ.സി.എ (സി.ഒ.സി.എ) ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം.

സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്സിന്റെ (സി.ഒ.സി.എ) അഞ്ചാം സ്ഥാപകദിനത്തോടും ലോക വനിതാ ദിനത്തോടും അനുബന്ധിച്ചാണ് ജെ.ഡി.ടി ഇസ്ലാം കോളേജിലെ അധ്യാപികമാരും സഹോദരിമാരുമായ എച്ച്.ഒ.ഡി & അസിസ്റ്റന്റ് പ്രൊഫസർ ജിമി ജോൺ,  അസിസ്റ്റന്റ് പ്രൊഫസർ സുമി ജോൺ എന്നിവരെ ആദരിച്ചത്.

സ്യൂഡോ മസ്ക്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥയിൽ ശരീരം തളർന്നിട്ടും കീഴടങ്ങാൻ തയ്യാറാവാത്ത ഈ സഹോദരിമാരുടെ പോരാട്ടവീര്യത്തെ സംഘടന പ്രത്യേകം അഭിനന്ദിച്ചു. ജെ.ഡി.ടി ഇസ്ലാം കോളേജിൽ നടന്ന ചടങ്ങിൽ സി.ഒ.സി.എ ജില്ലാ വൈസ് പ്രസിഡന്റ് മുരളീധരൻ മംഗലോളി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഇൻ ചാർജ് ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഷീന ത്രിബുദാസ് അധ്യാപികമാരെ പൊന്നാട അണിയിച്ചു. ജില്ലാ സെക്രട്ടറി വിജിൻ വാവാസ്, മുരളീധരൻ മംഗലോളി എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.

സി.ഒ.സി.എ അഞ്ചാം സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കാവ് ചാപ്റ്റർ പരിധിയിലുള്ള പെപ്പർലൈറ്റ് സ്റ്റുഡിയോ പരിസരത്ത് സംഘടനയുടെ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് . ചന്ദ്രൻ പാറക്കടവ് പതാക ഉയർത്തുകയും ജില്ലാ സെക്രട്ടറി വിജിൻ വാവാസ് സംഘടനയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബബിലേഷ് പെപ്പർലൈറ്റ്, വിജേഷ് വർണ്ണം, സുകുമാരൻ, സുനിൽകുമാർ, സുനിൽ കുമാർ കണ്ണോറ, അഭിലാഷ് എൻ.വി, ഉദയൻ, സന്ദീപ് തുവ്വക്കാട്, ഷബീർ നയൻസ് എന്നിവർ പങ്കെടുത്തു. വിജേഷ് വർണ്ണം, കെ.വി ത്രിബുദാസ്, ഷീന ത്രിബുദാസ് എന്നിവർ ആശംസകൾ നേർന്നു. സന്ദീപ് തൂവ്വക്കാട് നന്ദി രേഖപ്പെടുത്തി.

രോഗാവസ്ഥയിലും തളരാതെ മുന്നേറുന്ന സഹോദരിമാരെ ആദരിക്കാൻ കഴിഞ്ഞത് സംഘടനയുടെ അഭിമാനകരമായ നേട്ടമാണെന്ന് ഭാരവാഹികൾ കൂട്ടിചേർത്തു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച രഞ്ജിത്ത് തട്ടാരക്കൽ, വിവേക്, പ്രബിൻ, ലിനു പഠിപ്പുരക്കൽ, സുനിൽ കണ്ണോറ തുടങ്ങിയവർക്ക് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346468/coca-foundation-day-sisters-suffering-from-pseudo-muscular-dystrophy-honored)