---
title: "കോലി യുഗം മാറി, ഇനി സഞ്ജുവിന്റെ കാലം ! ഫൈനലിൽ 89 റൺസുമായി  മിന്നിത്തിളങ്ങി സഞ്ജു  സാംസണ്‍"
english_title: "Sanju Samson becomes highest run-scorer in T20 World Cup for India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346467/sanju-samson-becomes-highest-run-scorer-in-t20-world-cup-for-india-NEW"
published_at: "2026-03-08T21:40:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad9f9242a61_sanju.jpg"
keywords: []
---

# കോലി യുഗം മാറി, ഇനി സഞ്ജുവിന്റെ കാലം ! ഫൈനലിൽ 89 റൺസുമായി  മിന്നിത്തിളങ്ങി സഞ്ജു  സാംസണ്‍

> **Lead Summary:** **പല്ലെകേലെ: ** അന്താരാഷ്ട്ര ട്വന്റി20 ലോകകപ്പിന്റെ ചരിത്രതാളുകളിൽ പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ 12 വർഷം പഴക്കമുള്ള റെക്കോർഡാണ് സഞ്ജു തകർത്തത്.

## Article Content

**പല്ലെകേലെ: ** അന്താരാഷ്ട്ര ട്വന്റി20 ലോകകപ്പിന്റെ ചരിത്രതാളുകളിൽ പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ 12 വർഷം പഴക്കമുള്ള റെക്കോർഡാണ് സഞ്ജു തകർത്തത്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു നേടിയത്. ന്യൂസിലന്‍ഡിനെതിരെ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സാണ് നേടിയത്. ഇതോടെയാണ് കോലിയെ മറികടക്കാന്‍ സഞ്ജുവിന് സാധിച്ചത്. 2014 ലോകകപ്പില്‍ 319 റണ്‍സ് കോലി നേടിയിരുന്നു.

അതേസമയം, ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതായി സഞ്ജു. ഒമ്പത് മത്സരങ്ങളില്‍ 317 റണ്‍സ് നേടിയ കിഷനാണ് രണ്ടാം സ്ഥാനത്ത്. 77 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍.

35.22 ശരാശരിയും 193.29 സ്‌ട്രൈക്ക് റേറ്റും കിഷനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും കിഷന്റെ അക്കൗണ്ടിലായി. സഞ്ജു ആവട്ടെ അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രമാണ് കളിച്ചത്. 80.25 ശരാശരി മലയാളി താരത്തിനുണ്ട്. 199.37 സ്‌ട്രൈക്ക് റേറ്റും. മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു 24 സിക്‌സും നേടി. കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങില്‍ 242 റണ്‍സാണ് സൂര്യ നേടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346467/sanju-samson-becomes-highest-run-scorer-in-t20-world-cup-for-india-NEW)