---
title: "'ആക്രമിച്ചവരെ പിന്തുണയ്ക്കാനാവില്ല'; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ യൂത്ത് കോൺഗ്രസ്"
english_title: "Youth Congress against V. Kunhikrishnan in Payyannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346451/youth-congress-against-v-kunhikrishnan-in-payyannur"
published_at: "2026-03-08T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad5a381fce2_Youth_Congress_against_V._Kunhikrishnan_in_Payyannur.jpg"
keywords: []
---

# 'ആക്രമിച്ചവരെ പിന്തുണയ്ക്കാനാവില്ല'; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ യൂത്ത് കോൺഗ്രസ്

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവർക്ക് പിന്തുണ നൽകാനാവില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ വ്യക്തമാക്കി.

## Article Content

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവർക്ക് പിന്തുണ നൽകാനാവില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം കൺവെൻഷനിലാണ് എതിർപ്പ് പരസ്യമാക്കിയത്. പയ്യന്നൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി തന്നെ വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പയ്യന്നൂരിൽ സിപിഎം വിമതരെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു. നാളെ സിപിഎം വിമത സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് യൂത്ത് കോൺഗ്രസിൻ്റെ പരസ്യ വിമർശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346451/youth-congress-against-v-kunhikrishnan-in-payyannur)