---
title: "രുചിയുടെ വമ്പൻ ട്വിസ്റ്റ്! പനീറും ചിക്കനും ചേർന്നാൽ സംഗതി പൊളിക്കും; ഇതാ ഒരു 'പനീർ ചിക്കൻ ബട്ടർ മസാല' മാജിക്!"
english_title: "How to prepare Paneer Chicken Butter Masala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346429/how-to-prepare-paneer-chicken-butter-masala"
published_at: "2026-03-08T14:51:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad409bcdc01_16.jpg"
keywords: []
---

# രുചിയുടെ വമ്പൻ ട്വിസ്റ്റ്! പനീറും ചിക്കനും ചേർന്നാൽ സംഗതി പൊളിക്കും; ഇതാ ഒരു 'പനീർ ചിക്കൻ ബട്ടർ മസാല' മാജിക്!

> **Lead Summary:** പനീറും ചിക്കനും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ വളരെ രുചികരമാണ്. പനീർ ചിക്കൻ ബട്ടർ മസാല തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു:

## Article Content

പനീറും ചിക്കനും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ വളരെ രുചികരമാണ്. പനീർ ചിക്കൻ ബട്ടർ മസാല തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു:

**ആവശ്യമായ ചേരുവകൾ**

*ചിക്കൻ: 500 ഗ്രാം (ചെറിയ കഷ്ണങ്ങളാക്കിയത്)*

*പനീർ: 200 ഗ്രാം (ക്യൂബ്സ് ആയി മുറിച്ചത്)*

*തൈര്: 3 ടേബിൾ സ്പൂൺ*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*മുളകുപൊടി: 1 ടീസ്പൂൺ*

*ഉപ്പ്: പാകത്തിന്*

*ബട്ടർ: 2 ടേബിൾ സ്പൂൺ*

*സവാള: 2 എണ്ണം (അരിഞ്ഞത്)*

*തക്കാളി: 3 എണ്ണം (അരിഞ്ഞത്)*

*അണ്ടിപ്പരിപ്പ് (Cashew): 10-12 എണ്ണം*

*മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ*

*കശ്മീരി മുളകുപൊടി: 1.5 ടേബിൾ സ്പൂൺ*

*ഗരം മസാല: 1 ടീസ്പൂൺ*

*കസ്തൂരി മേത്തി (ഉണങ്ങിയ ഉലുവയില): 1 ടീസ്പൂൺ*

*ഫ്രഷ് ക്രീം: 2 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ)*

**തയ്യാറാക്കുന്ന വിധം**

കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് 30 മിനിറ്റ് വയ്ക്കുക. പനീർ കഷ്ണങ്ങളിലും അല്പം മുളകുപൊടിയും ഉപ്പും പുരട്ടി വെക്കാം.

ഒരു പാനിൽ അല്പം ബട്ടറോ എണ്ണയോ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ വേവുന്നത് വരെ വറുത്തെടുക്കുക. പനീർ കഷ്ണങ്ങളും നേരിയ തോതിൽ ഒന്ന് ഫ്രൈ ചെയ്ത് മാറ്റി വെക്കുക. മറ്റൊരു പാനിൽ അല്പം ബട്ടർ ചൂടാക്കി സവാള, തക്കാളി, അണ്ടിപ്പരിപ്പ് എന്നിവ വഴറ്റുക. ഇത് തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.

പാനിൽ വീണ്ടും ബട്ടർ ഒഴിച്ച് അരച്ച് വെച്ചിരിക്കുന്ന പേസ്റ്റ് ചേർക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക.മസാല പാകമായാൽ വറുത്ത് വെച്ചിരിക്കുന്ന ചിക്കനും പനീറും ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് 5-10 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക.

അവസാനം ഫ്രഷ് ക്രീമും, കസ്തൂരി മേത്തിയും വിതറി വാങ്ങി വെക്കാം. ഗ്രേവിക്ക് നല്ല നിറം കിട്ടാൻ കശ്മീരി മുളകുപൊടി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346429/how-to-prepare-paneer-chicken-butter-masala)