---
title: "സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്? തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗണിക്കുന്നു"
english_title: "Shweta Menon to contest assembly elections as NDA candidate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346409/shweta-menon-to-contest-assembly-elections-as-nda-candidate"
published_at: "2026-03-08T13:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad30b2c7cd8_bjp.jpg"
keywords: []
---

# സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്? തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗണിക്കുന്നു

> **Lead Summary:** **കൊച്ചി: **നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സെലിബ്രിറ്റികളെ തേടി ബിജെപി. നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്വേത ഇത് വരെ പരസ്യപ്രതികരണമൊന്നും നടത്തിയിട്ടില്ല.

## Article Content

**കൊച്ചി: **നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സെലിബ്രിറ്റികളെ തേടി ബിജെപി. നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്വേത ഇത് വരെ പരസ്യപ്രതികരണമൊന്നും നടത്തിയിട്ടില്ല.

നേരത്തെ ഗായകന്‍ മധു ബാലകൃഷ്ണനെ ബിജെപി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബിജെപി നേതൃത്വം സമീപിച്ചെന്ന് മധു ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരിയറില്‍ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ മധു ബാലകൃഷ്ണന്റ ഭാര്യ സഹോദരനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മധു ബാലകൃഷ്ണനെ പരിഗണിക്കുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346409/shweta-menon-to-contest-assembly-elections-as-nda-candidate)