---
title: "പൂർണത്രയീശ ഭഗവാന് നവരത്നക്കല്ലുകൾ പതിപ്പിച്ച പൊൻശംഖ്; സ്വർണ്ണത്തിളക്കത്തിൽ ക്ഷേത്ര നട, വഴിപാട് നടത്തിയത് ആര്?"
english_title: "Golden conch decorated with Navaratna stones for Lord Purnatrayisha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346408/golden-conch-decorated-with-navaratna-stones-for-lord-purnatrayisha"
published_at: "2026-03-08T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad2cea42fb3_15.jpg"
keywords: []
---

# പൂർണത്രയീശ ഭഗവാന് നവരത്നക്കല്ലുകൾ പതിപ്പിച്ച പൊൻശംഖ്; സ്വർണ്ണത്തിളക്കത്തിൽ ക്ഷേത്ര നട, വഴിപാട് നടത്തിയത് ആര്?

> **Lead Summary:** **കൊച്ചി: [ **തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തന്റെ വകയായി നവരത്നങ്ങൾ പതിച്ച സ്വർണ്ണ ശംഖ് വഴിപാടായി സമർപ്പിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഭക്തനാണ് ഉത്രം തിരുനാൾ ദിനത്തിൽ ഭഗവാന് ഈ അമൂല്യമായ കാണിക്ക സമർപ്പിച്ചത്.

## Article Content

**കൊച്ചി: [ **തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തന്റെ വകയായി നവരത്നങ്ങൾ പതിച്ച സ്വർണ്ണ ശംഖ് വഴിപാടായി സമർപ്പിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഭക്തനാണ് ഉത്രം തിരുനാൾ ദിനത്തിൽ ഭഗവാന് ഈ അമൂല്യമായ കാണിക്ക സമർപ്പിച്ചത്.

എട്ട് പവൻ സ്വർണ്ണവും നവരത്നങ്ങളും ഉപയോഗിച്ച് അതീവ മനോഹരമായി അലങ്കരിച്ച ഈ ശംഖ്, ഇനി മുതൽ ശ്രീകോവിലിലെ നിത്യപൂജകൾക്കായി ഉപയോഗിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ശംഖിനൊപ്പം അത് വെക്കുന്നതിനായി വെള്ളിയിൽ തീർത്ത പ്രത്യേക പീഠവും (കാലും) ഭക്തൻ കൈമാറിയിട്ടുണ്ട്.

ക്ഷേത്രത്തിന് മുൻവശം പ്രവർത്തിക്കുന്ന സ്വർണ്ണപ്പണിശാലയിലെ ടി.കെ. വെങ്കിടേഷും മകൻ ശ്രീകുമാറും ചേർന്നാണ് ശംഖിലെ സ്വർണ്ണപ്പണികളും വെള്ളിക്കാലും തയ്യാറാക്കിയത്. ഭക്തിയും കലാവൈഭവും ഒത്തുചേർന്ന ഈ സമർപ്പണം ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തർക്കിടയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346408/golden-conch-decorated-with-navaratna-stones-for-lord-purnatrayisha)