---
title: "മഞ്ചേരിയിൽ യുവാവിന് മർദനം: എംഎൽഎയുടെ മകനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു"
english_title: "Police have registered a case against the MLA's son and his gang."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346407/police-have-registered-a-case-against-the-mlas-son-and-his-gang"
published_at: "2026-03-08T13:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad2bd0f3432_14.jpg"
keywords: []
---

# മഞ്ചേരിയിൽ യുവാവിന് മർദനം: എംഎൽഎയുടെ മകനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **മലപ്പുറം: [ **മലപ്പുറം മഞ്ചേരിയിൽ എംഎൽഎക്കെതിരെ ഫേസ്ബുക്കിൽ അസഭ്യമായ രീതിയിൽ കമന്റിട്ട യുവാവിന് നേരെ മർദനം. മഞ്ചേരി എംഎൽഎ യു.എ. ലത്തീഫിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനാണ് മർദനമേറ്റത്.

## Article Content

**മലപ്പുറം: [ **മലപ്പുറം മഞ്ചേരിയിൽ എംഎൽഎക്കെതിരെ ഫേസ്ബുക്കിൽ അസഭ്യമായ രീതിയിൽ കമന്റിട്ട യുവാവിന് നേരെ മർദനം. മഞ്ചേരി എംഎൽഎ യു.എ. ലത്തീഫിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനാണ് മർദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ മകൻ അമീറിനും സംഘത്തിനുമെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. ഫേസ്ബുക്ക് കമന്റിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. അമീറും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിലവിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. എംഎൽഎയുടെ മകനെ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346407/police-have-registered-a-case-against-the-mlas-son-and-his-gang)