---
title: "'തുല്യത എന്നത് പ്രസംഗത്തിൽ മാത്രം ഒതുക്കേണ്ടതല്ല, രാജ്യ പുരോഗതിയും സമൂഹ നന്മയും യാഥാർഥ്യമാകണമെങ്കിൽ വനിതകൾ മുന്നിൽ നിൽക്കണം' "
english_title: "Opposition leader VD Satheesan extends greetings on Women's Day."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346379/opposition-leader-vd-satheesan-extends-greetings-on-womens-day"
published_at: "2026-03-08T11:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad0b17e0c3e_vd.jpg"
keywords: []
---

# 'തുല്യത എന്നത് പ്രസംഗത്തിൽ മാത്രം ഒതുക്കേണ്ടതല്ല, രാജ്യ പുരോഗതിയും സമൂഹ നന്മയും യാഥാർഥ്യമാകണമെങ്കിൽ വനിതകൾ മുന്നിൽ നിൽക്കണം' 

> **Lead Summary:** **കൊച്ചി : **വനിതാദിനത്തില്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുല്യത എന്നത് പ്രസംഗത്തിൽ മാത്രം ഒതുക്കേണ്ടതല്ലയെന്നും ആദരവും സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്നൊരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.

## Article Content

**കൊച്ചി : **വനിതാദിനത്തില്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുല്യത എന്നത് പ്രസംഗത്തിൽ മാത്രം ഒതുക്കേണ്ടതല്ലയെന്നും ആദരവും സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്നൊരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.

ലോകം മാറുകയും വളരുകയുമാണ്. ഇന്ത്യൻ സ്ത്രീയും അതിനൊപ്പം മുന്നേറണം. രാജ്യ പുരോഗതിയും സമൂഹ നന്മയും യാഥാർഥ്യമാകണമെങ്കിൽ വനിതകൾ മുന്നിൽ നിൽക്കണം. ഉയരങ്ങളിലേക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വനിതാദിനത്തില്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ് എത്തിയത്.

ഒരു പെണ്‍കുട്ടി അല്ലെങ്കിൽ സ്ത്രീ ആരാകണമെന്നും എന്താകണം എന്നും അവർ ആഗ്രഹിക്കുന്നുവോ ആ തിരഞ്ഞെടുപ്പിന്റെ ശരിക്കും ആഹ്‌ളാദത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പം നില്‍ക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

**ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം**

*'ഒരു പെണ്‍കുട്ടി/സ്ത്രീ ആരാകണം? എന്താകണം എന്ന് അവർ ആഗ്രഹിക്കുന്നുവോ, ആ തിരഞ്ഞെടുപ്പിന്റെ ശരിക്കും ആഹ്‌ളാദത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പം നില്‍ക്കാം.*

*തുല്യത എന്നത് പ്രസംഗത്തിൽ മാത്രം ഒതുക്കേണ്ടതല്ല. ആദരവും സ്വാതന്ത്ര്യവും അവകാശങ്ങളും ഇന്നൊരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുത്. ലോകം മാറുകയും വളരുകയുമാണ്. ഇന്ത്യൻ സ്ത്രീയും അതിനൊപ്പം മുന്നേറണം. രാജ്യ പുരോഗതിയും സമൂഹ നന്മയും യാഥാർഥ്യമാകണമെങ്കിൽ വനിതകൾ മുന്നിൽ നിൽക്കണം, ഉയരങ്ങളിലേക്കെത്തണം.*

*വനിതാ ദിനാശംസകൾ*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346379/opposition-leader-vd-satheesan-extends-greetings-on-womens-day)