---
title: "പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ"
english_title: "Woman sexually assaulted on passenger train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346368/woman-sexually-assaulted-on-passenger-train"
published_at: "2026-03-08T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad00e39b434_9.jpg"
keywords: []
---

# പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: [ **ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അറസ്റ്റിലായി. പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എന്നയാളെയാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**കോഴിക്കോട്: [ **ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അറസ്റ്റിലായി. പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എന്നയാളെയാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ആറാം തീയതി രാത്രി ഒൻപതരയോടെ ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അതിക്രമം നടന്നത്. യാത്രക്കാർ കുറവായിരുന്ന കമ്പാർട്ട്മെന്റിൽ വെച്ച് പ്രതി യുവതിയെ പിന്തുടരുകയും മോശമായി പെരുമാറുകയുമായിരുന്നു.

യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത കോഴിക്കോട് റെയിൽവേ പോലീസ് പ്രതിയെ പരപ്പനങ്ങാടിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ട്രെയിനുകളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുയർത്തുന്നതാണ് ഈ സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346368/woman-sexually-assaulted-on-passenger-train)