---
title: "ഇസ്രായേൽ യുദ്ധത്തിൽ വിറച്ച് വ്യോമഗതാഗതം, ഇന്ത്യയിൽ നൂറോളം വിമാനങ്ങൾ റദ്ദാക്കി"
english_title: "Nearly 100 flights cancelled in India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346362/nearly-100-flights-cancelled-in-india"
published_at: "2026-03-08T09:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acfabe4e882_6.jpg"
keywords: []
---

# ഇസ്രായേൽ യുദ്ധത്തിൽ വിറച്ച് വ്യോമഗതാഗതം, ഇന്ത്യയിൽ നൂറോളം വിമാനങ്ങൾ റദ്ദാക്കി

> **Lead Summary:** **ന്യുഡൽഹി: [ **പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വലിയ പ്രതിസന്ധി നേരിടുകയാണ്.

## Article Content

**ന്യുഡൽഹി: [ **പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വലിയ പ്രതിസന്ധി നേരിടുകയാണ്.

യുദ്ധസാഹചര്യത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചതോടെ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറോളം സർവീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. മുംബൈയിൽ നിന്ന് എഴുപതിലധികം സർവീസുകളും ഡൽഹിയിൽ നിന്ന് നാൽപ്പതോളം സർവീസുകളും തടസ്സപ്പെട്ടത് വിദേശയാത്രക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ വൈകാനും സമയക്രമത്തിൽ മാറ്റം വരാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസകരമായ നിലപാടാണ് എയർ ഇന്ത്യയും ഇൻഡിഗോയും സ്വീകരിച്ചിരിക്കുന്നത്.

ജിദ്ദ, മസ്‌കത്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള പാതകൾ സുരക്ഷിതമാണെന്ന് വിലയിരുത്തിയ വിമാനക്കമ്പനികൾ അവിടങ്ങളിലേക്കുള്ള സർവീസുകൾ തുടരുകയാണ്. യുദ്ധം കാരണം ദുബൈ, അബൂദബി തുടങ്ങിയ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മാർച്ച് എട്ടിന് (ഇന്ന്) പ്രത്യേക സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ഫെബ്രുവരി അവസാനം തുടങ്ങിയ യുദ്ധം വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും, സുരക്ഷിതമായ ബദൽ മാർഗങ്ങളിലൂടെ സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346362/nearly-100-flights-cancelled-in-india)