---
title: "സഞ്ജു പൂട്ടുമോ കിവീസ് പടയെ? അശ്വിന്റെ പ്രവചനം സത്യമാകുമോ? അഹമ്മദാബാദിൽ ഇന്ന് നടക്കുക തീപാറുന്ന പോരാട്ടം"
english_title: "Fierce fighting is taking place in Ahmedabad today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346359/fierce-fighting-is-taking-place-in-ahmedabad-today"
published_at: "2026-03-08T09:46:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acf85bc0aeb_5.jpg"
keywords: []
---

# സഞ്ജു പൂട്ടുമോ കിവീസ് പടയെ? അശ്വിന്റെ പ്രവചനം സത്യമാകുമോ? അഹമ്മദാബാദിൽ ഇന്ന് നടക്കുക തീപാറുന്ന പോരാട്ടം

> **Lead Summary:** **അഹമ്മദാബാദ്: [ **അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുമ്പോൾ, ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ കണ്ണുകളും മലയാളി താരം സഞ്ജു സാംസണിലായിരിക്കുമെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ പ്രവചിക്കുന്നു.

## Article Content

**അഹമ്മദാബാദ്: [ **അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുമ്പോൾ, ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ കണ്ണുകളും മലയാളി താരം സഞ്ജു സാംസണിലായിരിക്കുമെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ പ്രവചിക്കുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സഞ്ജുവിന്റെ ഫോമിനെക്കുറിച്ചും ഇന്ത്യയുടെ കിരീട സാധ്യതകളെക്കുറിച്ചും അശ്വിൻ മനസ് തുറന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറിക്ക് തൊട്ടടുത്തെത്തി വിക്കറ്റ് നഷ്ടമായ സഞ്ജു, ആ കുറവ് ഫൈനലിൽ നികത്തുമെന്നും ഒരു വമ്പൻ ഇന്നിംഗ്‌സ് കൂടി താരത്തിൽ നിന്ന് പ്രതീക്ഷിക്കാമെന്നും അശ്വിൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കിവീസ് പേസർ മാറ്റ് ഹെൻറിയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കാൻ സഞ്ജുവിന് സാധിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സെമിയിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലൻ ഇന്ത്യക്ക് വലിയ ഭീഷണിയാണെന്ന മുന്നറിയിപ്പും അശ്വിൻ നൽകുന്നുണ്ട്.

ന്യൂസിലൻഡിന് വിജയിക്കണമെങ്കിൽ ടോസ് ഉൾപ്പെടെയുള്ള ഘടകങ്ങൾ അവർക്ക് അനുകൂലമാകണമെന്നും എന്നാൽ ടോസ് എന്ത് തന്നെയായാലും നിലവിലെ ഇന്ത്യൻ കരുത്തിന് മുന്നിൽ കിവീസ് വിയർക്കുമെന്നുമാണ് അശ്വിന്റെ നിരീക്ഷണം.

സ്വന്തം പിഴവുകൾ കൊണ്ട് ഇന്ത്യ സമ്മർദ്ദത്തിലായാൽ മാത്രമേ ന്യൂസിലൻഡിന് ജയസാധ്യതയുള്ളൂ എന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ ടി20 ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം ഇന്ത്യക്ക് സ്വന്തമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346359/fierce-fighting-is-taking-place-in-ahmedabad-today)