---
title: "സൗഹൃദം അവസാനിപ്പിച്ചതിന് പകപോക്കൽ; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ"
english_title: "Youth arrested for creating WhatsApp group and spreading obscene video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346355/youth-arrested-for-creating-whatsapp-group-and-spreading-obscene-video"
published_at: "2026-03-08T09:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acf55873c84_Youth_arrested_for_creating_WhatsApp_group_and_spreading_obscene_video.jpg"
keywords: []
---

# സൗഹൃദം അവസാനിപ്പിച്ചതിന് പകപോക്കൽ; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

> **Lead Summary:** **തുറവൂര്‍:[ **[ ] യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ കാടങ്കോട് സ്വദേശി കെ.പി. മനീഷിനെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**തുറവൂര്‍:[ **[ ] യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ കാടങ്കോട് സ്വദേശി കെ.പി. മനീഷിനെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

യുവതിയുമായി നേരത്തെ സൗഹൃദത്തിലായിരുന്ന പ്രതി, പിന്നീട് അവരെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് യുവതി സൗഹൃദം അവസാനിപ്പിച്ചു. ഇതിലുള്ള പകയാണ് ക്രൂരമായ സൈബർ ആക്രമണത്തിന് കാരണമായത്. യുവതിയുടെ ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഗ്രൂപ്പ് ഉണ്ടാക്കിയ പ്രതി, അതിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.

പിന്നീട് യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യുകയായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതേ യുവതിയെ പുറകേനടന്ന് ശല്യപ്പെടുത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346355/youth-arrested-for-creating-whatsapp-group-and-spreading-obscene-video)