---
title: "തടി കുറയ്ക്കണോ? എങ്കിൽ ഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തൂ; കാരണങ്ങൾ ഇതാ!"
english_title: "Sweet potato benefits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346345/sweet-potato-benefits"
published_at: "2026-03-08T07:37:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acda1c31e9c_dh.jpg"
keywords: []
---

# തടി കുറയ്ക്കണോ? എങ്കിൽ ഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തൂ; കാരണങ്ങൾ ഇതാ!

> **Lead Summary:** ** ** പ്രകൃതിദത്തമായ മധുരവും ഒട്ടനവധി പോഷകഗുണങ്ങളും ഒത്തിണങ്ങിയ ഒരു കിഴങ്ങുവർഗ്ഗമാണ് മധുരക്കിഴങ്ങ്. കിഴങ്ങുവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും ഗുണമേന്മയുള്ളതും അന്നജത്തോടൊപ്പം നാരുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയതുമായ ഒന്നാണിത്.

## Article Content

** ** പ്രകൃതിദത്തമായ മധുരവും ഒട്ടനവധി പോഷകഗുണങ്ങളും ഒത്തിണങ്ങിയ ഒരു കിഴങ്ങുവർഗ്ഗമാണ് മധുരക്കിഴങ്ങ്. കിഴങ്ങുവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും ഗുണമേന്മയുള്ളതും അന്നജത്തോടൊപ്പം നാരുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയതുമായ ഒന്നാണിത്.

അന്നജത്തിന്റേയും പ്രൊട്ടീനിന്റെയും മൂലകങ്ങളുടേയും കലവറയായ മധുരക്കിഴങ്ങ് നിങ്ങളുടെ കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒരു സൂപ്പര്‍ ഫുഡാണ്. വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മധുരക്കിഴങ്ങ്. ഇത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കു സഹായിക്കും.

ധാതുക്കള്‍, പ്രോട്ടീന്‍, പോളിഫീനോളിക്‌സ് ആയ 15 ഓളം ഉപയോഗപ്രദമായ ആന്തോസയാനിന്‍, ഫീനോളിക്ക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങില. മനുഷ്യന്റെ കണ്ണ് സംരക്ഷിക്കുന്ന ഘടകമായ സാന്തോഫില്ലായ ലൂട്ടിന്‍ (29.5മില്ലിഗ്രാം/100ഗ്രാം) ഇതിന്റെ ഇലകളില്‍ സാധാരണ പഴങ്ങളിലും, പച്ചക്കറികളിലും (ഇലക്കറികളിലും) ഉള്ളതിനെക്കാളും അടങ്ങിയിട്ടുണ്ട്.

ഇത് തിമിരം തടയും. ഇലകളിലെ ആന്തോസയാനിന്‍മനുഷ്യനിലെ പലതരം അസുഖങ്ങള്‍ പ്രതിരോധിക്കാനും ഉപയോഗപ്രദമാണ്. ചുരുക്കത്തില്‍ മധുരക്കിഴങ്ങില്‍ അന്നജം, പെക്ടിന്‍, ധാതുക്കള്‍ എന്നിവ ഉള്ളതുകാരണം ധാന്യങ്ങളുടെയും പഴവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും സംയുക്തമായ ഗുണമേന്മയുണ്ട്.

**മധുരക്കിഴങ്ങ് എങ്ങനെ തടി കുറയ്ക്കുന്നു?**

*അമിതമായ നാരുകൾ : മധുരക്കിഴങ്ങിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സാവധാനത്തിലാക്കുകയും വയർ നിറഞ്ഞ അവസ്ഥ കൂടുതൽ സമയം നിലനിർത്തുകയും ചെയ്യുന്നു. ഇതിലൂടെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയും.*

*ജലാംശം കൂടുതൽ: ഇതിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതിനൊപ്പം അമിത കലോറി ശരീരത്തിലെത്താതെ തടയുന്നു.*

*റെസിസ്റ്റന്റ് സ്റ്റാർച്ച്: ഇതിലടങ്ങിയിരിക്കുന്ന ഒരു പ്രത്യേക തരം അന്നജം പെട്ടെന്ന് ദഹിക്കില്ല. ഇത് കൊഴുപ്പ് എരിച്ചു കളയാൻ സഹായിക്കുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346345/sweet-potato-benefits)