---
title: "'കേരളത്തിലെത്തുമ്പോൾ രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന അജണ്ട മാത്രം' - ഡോ. ജോണ്‍ ബ്രിട്ടാസ് എം പി"
english_title: "dr john brittas mp criticism against rahul gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346316/dr-john-brittas-mp-criticism-against-rahul-gandhi"
published_at: "2026-03-07T20:17:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac3b2edf30a_john_britas.jpg"
keywords: []
---

# 'കേരളത്തിലെത്തുമ്പോൾ രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന അജണ്ട മാത്രം' - ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ഇന്ത്യാ സഖ്യത്തിൻ്റെ നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോൾ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന അജണ്ട മാത്രമേയുള്ളൂവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇ ഡി യുടെയോ, സിബിഐയുടെ അറസ്റ്റ് ആവശ്യപ്പെടാൻ മുഖമന്ത്രി എന്താണ് ചെയ്തത് എന്ന് മാത്രം രാഹുൽ വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ഇന്ത്യാ സഖ്യത്തിൻ്റെ നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോൾ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന അജണ്ട മാത്രമേയുള്ളൂവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇ ഡി യുടെയോ, സിബിഐയുടെ അറസ്റ്റ് ആവശ്യപ്പെടാൻ മുഖമന്ത്രി എന്താണ് ചെയ്തത് എന്ന് മാത്രം രാഹുൽ വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

ബി ജെ പി ഉന്നയിക്കുന്ന അതേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. സംഘടന ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലിൻ്റെ സ്ക്രിപ്റ്റാകാമെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ ഹെറാൾഡ് പോലുള്ള കേസുകളിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനായ ആളാണ് വീമ്പിളിക്കുന്നത്.

പിന്നെ എന്തുകൊണ്ട് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു.ബിജെപി നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധം മൂലമാണോ അറസ്റ്റ് ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിയുടെ സഹോദരി ഭർത്താവിനെതിരായ കേസുകൾ അപ്രത്യക്ഷമാകുന്നതിൻ്റെ രഹസ്യം എന്താണ്?, ബിജെപിക്ക് ഭീമമായ തുക ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന ചെയ്തത് കൊണ്ടാണോ ക്ലീൻ ചിറ്റ് ലഭിച്ചത്?

കെജ്‌രിവാളിനെതിരെ മദ്യനയ അഴിമതിക്കേസ് കെട്ടിച്ചമയ്ക്കാൻ കോൺഗ്രസും ബിജെപിയും എങ്ങനെ ഒത്തുകളിച്ചെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ദില്ലിയിൽ ബിജെപിയുടെ ജയം ഉറപ്പിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന അല്ലായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും ധാർമികത ഉണ്ടോ എന്നും ചോദ്യം. രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പും, കാപട്യവും തുറന്ന് കാട്ടപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346316/dr-john-brittas-mp-criticism-against-rahul-gandhi)