---
title: "യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്"
english_title: "youth forced into naked photoshoot case against five"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346296/youth-forced-into-naked-photoshoot-case-against-five"
published_at: "2026-03-07T17:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac0f8d107c3_police_case.jpg"
keywords: []
---

# യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്

> **Lead Summary:** **കാഞ്ഞങ്ങാട്: ( **[www.truevisionnews.com]** )** യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും നഗ്നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. അജാനൂർ കൊളവയൽ സ്വദേശിയായ ഷഹദ് ടി.എ നൽകിയ പരാതിയിലാണ് നടപടി. അഫ്സൽ എന്നയാൾ ഉൾപ്പെടെയുള്ള സംഘത്തിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

**കാഞ്ഞങ്ങാട്: ( **[www.truevisionnews.com]** )** യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും നഗ്നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. അജാനൂർ കൊളവയൽ സ്വദേശിയായ ഷഹദ് ടി.എ നൽകിയ പരാതിയിലാണ് നടപടി. അഫ്സൽ എന്നയാൾ ഉൾപ്പെടെയുള്ള സംഘത്തിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതി പ്രകാരം മാർച്ച് നാല് ബുധനാഴ്ച രാത്രി 9.45ഓടെ ഇക്ബാൽ ജംഗ്ഷനിൽ വെച്ചാണ് പ്രതിയായ അഫ്സൽ കാറിൽ കയറ്റി ഷഹദിനെ കൊണ്ടുപോയത് എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് രാത്രി 11 മണിയോടെ ഉപ്പളയിൽ എത്തിച്ച ശേഷം മറ്റൊരു കാറിലേക്ക് മാറ്റി കയറ്റി.

ഈ കാറിലുണ്ടായിരുന്ന മറ്റ് നാലുപേരും ചേർന്നാണ് തന്നെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി മർദ്ദിച്ചതെന്ന് ഷഹദ് പരാതിയിൽ പറയുന്നു. ക്രൂരമായ ശാരീരിക മർദനത്തിന് പുറമെ പ്രതികൾ കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346296/youth-forced-into-naked-photoshoot-case-against-five)