---
title: "എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതികൾക്ക് ജീവപര്യന്തം; വിധി നാല് മാസത്തിനുള്ളിൽ"
english_title: "MBA student abducted and gang-raped: Accused get life imprisonment; verdict within four months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346294/mba-student-abducted-and-gang-raped-accused-get-life-imprisonment-verdict-within-four-months"
published_at: "2026-03-07T17:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac0e9808ae8_MBA_student_abducted_and_gang-raped_Accused_get_life_imprisonment_verdict_within_four_months.jpg"
keywords: []
---

# എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതികൾക്ക് ജീവപര്യന്തം; വിധി നാല് മാസത്തിനുള്ളിൽ

> **Lead Summary:** ചെന്നൈ: തമിഴ്നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ മൂന്ന് പേർക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവരെയാണ് കോയമ്പത്തൂർ മഹിളാ കോടതി ശിക്ഷിച്ചത്. വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന ഇരുപത്തിയൊന്നുകാരിയെ ഭീഷണിപ്പെടുത്തി പുറത്തിറക്കി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് ഈ സുപ്രധാന വിധി.

## Article Content

ചെന്നൈ: തമിഴ്നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ മൂന്ന് പേർക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവരെയാണ് കോയമ്പത്തൂർ മഹിളാ കോടതി ശിക്ഷിച്ചത്. വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന ഇരുപത്തിയൊന്നുകാരിയെ ഭീഷണിപ്പെടുത്തി പുറത്തിറക്കി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് ഈ സുപ്രധാന വിധി.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. തുടർന്ന് നാല് മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി ശിക്ഷാവിധി പുറപ്പെടുവിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ശിക്ഷയ്ക്ക് പുറമെ, അതിജീവിതയ്ക്ക് ഏഴ് ലക്ഷം രൂപയും കൂടെയുണ്ടായിരുന്ന സുഹൃത്തിന് രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു.

2025 നവംബർ 2 രാത്രിയാണ് സംഭവം ഉണ്ടായത്. എംബിഎ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഒരു സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്‍റെ പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346294/mba-student-abducted-and-gang-raped-accused-get-life-imprisonment-verdict-within-four-months)