---
title: "മാതാവിന്റെ മുന്നിൽ വെച്ച് ഒൻപത്  വയസ്സുകാരൻ കാറിടിച്ചു മരിച്ചു; അപകടം പെരുന്നാൾ കോടി വാങ്ങാൻ ഉമ്മയ്ക്കൊപ്പം ടൗണിലേക്ക് പോകുന്നതിനിടെ "
english_title: "9-year-old boy dies after being hit by car in front of his mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346292/9-year-old-boy-dies-after-being-hit-by-car-in-front-of-his-mother-new-"
published_at: "2026-03-07T16:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac0d1ba2814_dead.jpg"
keywords: []
---

# മാതാവിന്റെ മുന്നിൽ വെച്ച് ഒൻപത്  വയസ്സുകാരൻ കാറിടിച്ചു മരിച്ചു; അപകടം പെരുന്നാൾ കോടി വാങ്ങാൻ ഉമ്മയ്ക്കൊപ്പം ടൗണിലേക്ക് പോകുന്നതിനിടെ 

> **Lead Summary:** **കാസർകോട് : **കാസർകോട് മാന്യയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു. ഏവിഞ്ചയിലെ സാദിഖ്-ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ ആണ് അപകടത്തിൽപ്പെട്ടത്. 

## Article Content

**കാസർകോട് : **കാസർകോട് മാന്യയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു. ഏവിഞ്ചയിലെ സാദിഖ്-ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ ആണ് അപകടത്തിൽപ്പെട്ടത്. 

ശനിയാഴ്ച രാവിലെ മാതാവിനോടൊപ്പം  പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി  കാസർകോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഷക്കീർ. ഭിന്നശേഷിക്കാരനായ ഷക്കീർ പെട്ടെന്ന് റോഡ്  മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

​കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ഷ‌ക്കീറിന് വാഹനത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. മാന്യയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346292/9-year-old-boy-dies-after-being-hit-by-car-in-front-of-his-mother-new-)