---
title: "തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്; കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ, സുരക്ഷ കർശനമാക്കി പൊലീസ്"
english_title: "Journalists arrested for not filming ships anchored off the coast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346290/journalists-arrested-for-not-filming-ships-anchored-off-the-coast"
published_at: "2026-03-07T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac07858f926_24.jpg"
keywords: []
---

# തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്; കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ, സുരക്ഷ കർശനമാക്കി പൊലീസ്

> **Lead Summary:** **കൊച്ചി: [ **കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന വിദേശ കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കൊച്ചി പൊലീസ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വിഷയമായതിനാൽ, കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് കുറ്റകരമാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

**കൊച്ചി: [ **കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന വിദേശ കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കൊച്ചി പൊലീസ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വിഷയമായതിനാൽ, കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് കുറ്റകരമാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇറാനിയൻ കപ്പൽ ഉൾപ്പെടെയുള്ളവ നിലവിൽ കൊച്ചി തീരത്തുള്ള സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിർദ്ദേശം ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ റിപ്പബ്ലിക് ടിവിയിലെ രണ്ട് മാധ്യമപ്രവർത്തകർ കൊച്ചിയിൽ അറസ്റ്റിലായിട്ടുണ്ട്.

റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സൺ മണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളവർ അവ ഉടനടി നീക്കം ചെയ്യണമെന്നും പൊലീസ് നിർദ്ദേശിച്ചു. തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346290/journalists-arrested-for-not-filming-ships-anchored-off-the-coast)