---
title: "70 സാക്ഷികൾ, നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ; ഡോ. വന്ദനദാസ് കൊലക്കേസ്; വിധി  മാർച്ച് 17ന്"
english_title: "DrVandanaDas murder case; verdict on March 17"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346276/drvandanadas-murder-case-verdict-on-march-17-new"
published_at: "2026-03-07T15:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abff27bec4e_sr.jpg"
keywords: []
---

# 70 സാക്ഷികൾ, നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ; ഡോ. വന്ദനദാസ് കൊലക്കേസ്; വിധി  മാർച്ച് 17ന്

> **Lead Summary:** **കൊല്ലം: ** ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ കോടതിയുടെ വിധി പ്രസ്താവന അടുത്ത മാസം 17-ന് നടക്കും. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് കൊല്ലപ്പെട്ടത്.

## Article Content

**കൊല്ലം: ** ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ കോടതിയുടെ വിധി പ്രസ്താവന അടുത്ത മാസം 17-ന് നടക്കും. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് കൊല്ലപ്പെട്ടത്.

കാലിലെ മുറിവ് കെട്ടാനായി പോലീസുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ്, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ 11 തവണയാണ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിൽ പുറത്തുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതി ആക്രമിച്ചു എന്നുമാണ് കേസ്. കൊല്ലം കുടവട്ടൂർ സ്വദേശിയും സ്കൂൾ അധ്യാപകനുമായിരുന്നു ജി. സന്ദീപ്. ലഹരിക്ക് അടിമപ്പെട്ട ഇയാൾ അക്രമാസക്തനായതിനെത്തുടർന്നാണ് പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി കോടതി ഹാജരാക്കിയിരുന്നു. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്.  

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും താൻ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, വിദഗ്ധ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും ബോധപൂർവ്വമാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. ഇതോടെ പ്രതിഭാഗത്തിന്റെ ഈ വാദം ദുർബലമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346276/drvandanadas-murder-case-verdict-on-march-17-new)