---
title: "ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; തലയിലൂടെ ലോറി കയറിയിറങ്ങി തായ്‌ക്വോണ്ടോ താരത്തിന് ദാരുണാന്ത്യം"
english_title: "Taekwondo player dies in bike-lorry collision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346274/taekwondo-player-dies-in-bike-lorry-collision"
published_at: "2026-03-07T15:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abfdb9dae05_accident.jpg"
keywords: []
---

# ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; തലയിലൂടെ ലോറി കയറിയിറങ്ങി തായ്‌ക്വോണ്ടോ താരത്തിന് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **ഒലവക്കോട് ജങ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തായ്‌ക്വോണ്ടോ താരത്തിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മുതലമട ചുള്ളിയാർമേട് സ്വദേശി ഷിഹാഫ് ഷേക്ക് ആണ് മരിച്ചത്. സംസ്ഥാന തലത്തിൽ തായ്‌ക്വോണ്ടോ മത്സരത്തിൽ ഷിഹാഫ് സ്വർണം നേടിയിരുന്നു. തുടർന്ന്, ദേശീയതലത്തിലും മത്സരിച്ചിരുന്നു. ഗവ. വിക്ടോറിയ കോളേജിൽ മൂന്നാംവർഷ സൈക്കോളജി ബിരുദ വിദ്യാർഥിയായിരുന്നു.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **ഒലവക്കോട് ജങ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തായ്‌ക്വോണ്ടോ താരത്തിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മുതലമട ചുള്ളിയാർമേട് സ്വദേശി ഷിഹാഫ് ഷേക്ക് ആണ് മരിച്ചത്. സംസ്ഥാന തലത്തിൽ തായ്‌ക്വോണ്ടോ മത്സരത്തിൽ ഷിഹാഫ് സ്വർണം നേടിയിരുന്നു. തുടർന്ന്, ദേശീയതലത്തിലും മത്സരിച്ചിരുന്നു. ഗവ. വിക്ടോറിയ കോളേജിൽ മൂന്നാംവർഷ സൈക്കോളജി ബിരുദ വിദ്യാർഥിയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം. ലോറി താണാവ് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു. ഇതിനിടെ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽനിന്ന് വീണ ഷിഹാഫിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി.

സംഭവസ്ഥലത്തുതന്നെ മരിച്ചു. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ വരികയായിരുന്നു ഷിഹാഫ്. പാലക്കാട് ടൗൺ നോർത്ത് പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുേമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിതാവ്: ഷേക്ക് മുസ്തഫ. മാതാവ്: ജാസ്മിൻഷേക്ക് (മുതലമട ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്). സഹോദരങ്ങൾ: ഷജിനഷേക്ക്, ഷഹനഷേക്ക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346274/taekwondo-player-dies-in-bike-lorry-collision)