---
title: "കൂടെ നടന്ന് ചതിച്ചു...! സുഹൃത്തിന്റെ 17 വയസുള്ള സഹോദരിക്കുനേരെ ലൈം​ഗികാതിക്രമം; 25കാരന് പത്ത് വർഷം കഠിന തടവും പിഴയും"
english_title: "kollam pocso case 25 year old 10 years jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346269/kollam-pocso-case-25-year-old-10-years-jail"
published_at: "2026-03-07T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abf8e9e505d_pocso_case.jpg"
keywords: []
---

# കൂടെ നടന്ന് ചതിച്ചു...! സുഹൃത്തിന്റെ 17 വയസുള്ള സഹോദരിക്കുനേരെ ലൈം​ഗികാതിക്രമം; 25കാരന് പത്ത് വർഷം കഠിന തടവും പിഴയും

> **Lead Summary:** **കൊല്ലം : ( **[www.truevisionnews.com]** )** കൊല്ലത്ത് പോക്സോ കേസിൽ 25കാരനായ പ്രതിക്ക് 10 വർഷം കഠിന തടവും 95,000 രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം കൊറ്റംകരയിലെ അർജുനെതിരെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷ വിധിച്ചത്. പ്രതിയുടെ സുഹൃത്തിന്റെ 17 വയസുള്ള സഹോദരിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.

## Article Content

**കൊല്ലം : ( **[www.truevisionnews.com]** )** കൊല്ലത്ത് പോക്സോ കേസിൽ 25കാരനായ പ്രതിക്ക് 10 വർഷം കഠിന തടവും 95,000 രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം കൊറ്റംകരയിലെ അർജുനെതിരെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷ വിധിച്ചത്. പ്രതിയുടെ സുഹൃത്തിന്റെ 17 വയസുള്ള സഹോദരിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.

പിഴ ഒടുക്കിയില്ലെങ്കിൽ 11 മാസം കൂടി അധികമായി കഠിന തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

കുണ്ടറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിജിൻ മാത്യുവാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ കോടതിയിൽ ഹാജരായി. എഎസ്ഐമാരായ സിന്ധ്യ എസ്., മിനി മോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346269/kollam-pocso-case-25-year-old-10-years-jail)