---
title: "ഹൃദയാഘാതമല്ല, കൊലപാതകം; സത്യം തെളിഞ്ഞത് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ; ഭാര്യയും കാമുകനും അറസ്റ്റിൽ"
english_title: "Police say the death of a man who was buried after being thought to have died of a heart attack was a premeditated murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346249/police-say-the-death-of-a-man-who-was-buried-after-being-thought-to-have-died-of-a-heart-attack-was-a-premeditated-murder"
published_at: "2026-03-07T14:45:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abed3b091ab_murder.jpg"
keywords: []
---

# ഹൃദയാഘാതമല്ല, കൊലപാതകം; സത്യം തെളിഞ്ഞത് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ; ഭാര്യയും കാമുകനും അറസ്റ്റിൽ

> **Lead Summary:** **തുംകൂർ (കർണാടക): ( **[www.truevisionnews.com]** ) ** ഹൃദയാഘാതം മൂലം മരിച്ചെന്ന് കരുതി സംസ്കരിച്ചയാളുടേത് ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ തുംകൂർ സ്വദേശി പരമേഷ് ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട പരമേഷിന്റെ ഭാര്യ ആശ , കാമുകൻ ചന്ദ്രപ്പ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തുംകൂർ (കർണാടക): ( **[www.truevisionnews.com]** ) ** ഹൃദയാഘാതം മൂലം മരിച്ചെന്ന് കരുതി സംസ്കരിച്ചയാളുടേത് ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ തുംകൂർ സ്വദേശി പരമേഷ് ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട പരമേഷിന്റെ ഭാര്യ ആശ , കാമുകൻ ചന്ദ്രപ്പ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 29നായിരുന്നു പരമേഷിന്റെ മരണം. ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ആശ ബന്ധുക്കളെ വിശ്വസിപ്പിക്കുകയും അടുത്ത ദിവസം തന്നെ സംസ്കാരം നടത്തുകയും ചെയ്തു. ഫെബ്രുവരി 19ന് ആശയും പാചകക്കാരനായ ചന്ദ്രപ്പയും വിവാഹിതരായതോടെയാണ് പരമേഷിന്റെ സഹോദരിമാർക്ക് സംശയം തോന്നിയത്. പരമേഷിന്റെ ശരീരത്തിൽ മരിക്കുന്നതിന് മുൻപ് ചില പാടുകൾ കണ്ടിരുന്നതായും അവർ പൊലീസിൽ പരാതി നൽകി.

പരാതിയെത്തുടർന്ന് തഹസിൽദാറുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. സ്വാഭാവിക മരണമല്ലെന്നും ശ്വാസംമുട്ടിച്ചതാണെന്നും ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മദ്യപിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന പരമേഷിനെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ബോധപൂർവ്വം ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346249/police-say-the-death-of-a-man-who-was-buried-after-being-thought-to-have-died-of-a-heart-attack-was-a-premeditated-murder)