---
title: "ചെവി അടയുന്നുണ്ടോ? ചെപ്പി തടയുന്നത് ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന വിദ്യകൾ ഇതാ ..."
english_title: "What you can do at home to Ear Congestion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346241/what-you-can-do-at-home-to-ear-congestion"
published_at: "2026-03-07T14:28:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abe914aad6e_cheppi.jpg"
keywords: []
---

# ചെവി അടയുന്നുണ്ടോ? ചെപ്പി തടയുന്നത് ഒഴിവാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന വിദ്യകൾ ഇതാ ...

> **Lead Summary:** ** **ചെവിയിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നത് പോലെ തോന്നുന്നുണ്ടോ? പലപ്പോഴും ചെവിയിലെ അഴുക്കോ അല്ലെങ്കിൽ ഇൻഫെക്ഷനോ കാരണമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെയാണ് നമ്മൾ 'ചെപ്പി തടയുക' എന്ന് പറയുന്നത്. ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് കേൾവിക്കുറവിനും അസഹനമായ വേദനയ്ക്കും കാരണമാകും. ചെപ്പി തടയുന്നത് എങ്ങനെ വീട്ടിൽ തന്നെ സുരക്ഷിതമായി ഒഴിവാക്കാം എന്ന് നോക്കാം.

## Article Content

** **ചെവിയിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നത് പോലെ തോന്നുന്നുണ്ടോ? പലപ്പോഴും ചെവിയിലെ അഴുക്കോ അല്ലെങ്കിൽ ഇൻഫെക്ഷനോ കാരണമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെയാണ് നമ്മൾ 'ചെപ്പി തടയുക' എന്ന് പറയുന്നത്. ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് കേൾവിക്കുറവിനും അസഹനമായ വേദനയ്ക്കും കാരണമാകും. ചെപ്പി തടയുന്നത് എങ്ങനെ വീട്ടിൽ തന്നെ സുരക്ഷിതമായി ഒഴിവാക്കാം എന്ന് നോക്കാം.

*വായു മർദ്ദം ക്രമീകരിക്കുക *

*വിമാനയാത്രയിലോ മലയോര യാത്രയിലോ ചെവി അടയുകയാണെങ്കിൽ വായ അടച്ചുപിടിച്ച്, മൂക്ക് വിരലുകൾ കൊണ്ട് അമർത്തിപ്പിടിച്ച് പതുക്കെ ശ്വാസം പുറത്തേക്ക് വിടാൻ ശ്രമിക്കുക. ഇത് ചെവിക്കുള്ളിലെ മർദ്ദം കുറയ്ക്കാൻ സഹായിക്കും.*

*കോട്ടുവായ ഇടുകയോ വെള്ളം കുടിക്കുകയോ ചെയ്യുക*

*പലപ്പോഴും സലൈവ (ഉമിനീർ) ഇറക്കുന്നതോ അല്ലെങ്കിൽ കോട്ടുവായ ഇടുന്നതോ വഴി ചെവിയിലെ Eustachian tube തുറക്കുകയും ചെപ്പിടയൽ മാറുകയും ചെയ്യും. മിഠായി നുണയുന്നതും നല്ലതാണ്.*

*ചെവിയിലെ അഴുക്ക് *

*ചെവിയിൽ കട്ടപിടിച്ചിരിക്കുന്ന അഴുക്ക് കാരണമാണ് ചെപ്പിടയുന്നതെങ്കിൽ ബഡ്‌സ് ഉപയോഗിച്ച് കുത്തി കൂടുതൽ ഉള്ളിലേക്ക് തള്ളാതിരിക്കുക. പകരം ഡോക്ടറുടെ നിർദ്ദേശപ്രകാരം 'ഇയർ ഡ്രോപ്‌സ്' ഉപയോഗിച്ച് അഴുക്ക് അലിയിച്ചു കളയാം.*

* ആവി പിടിക്കുക*

*ജലദോഷം മൂലമാണ് ചെവി അടയുന്നതെങ്കിൽ നല്ലതുപോലെ ആവി പിടിക്കുന്നത് മൂക്കിന്റെയും ചെവിയുടെയും ഇടയിലുള്ള തടസ്സങ്ങൾ മാറാൻ സഹായിക്കും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346241/what-you-can-do-at-home-to-ear-congestion)