---
title: "നോമ്പ് തുറക്കാനും വിരുന്നുകാർക്കും വിളമ്പാൻ സ്വാദിഷ്ടമായ ചിക്കൻ അലീസ; തയ്യാറാക്കുന്ന വിധം ഇതാ...."
english_title: "Chicken Alyssa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346228/chicken-alyssa-new"
published_at: "2026-03-07T13:58:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abe2430ce89_Chicken_Alyssa.jpg"
keywords: []
---

# നോമ്പ് തുറക്കാനും വിരുന്നുകാർക്കും വിളമ്പാൻ സ്വാദിഷ്ടമായ ചിക്കൻ അലീസ; തയ്യാറാക്കുന്ന വിധം ഇതാ....

> **Lead Summary:** മലബാറിലെ കല്യാണവീടുകളിലും നോമ്പുതുറ സമയങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അലീസ. ഗോതമ്പും ചിക്കനും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു മലബാർ അലീസ റെസിപ്പി നോക്കാം.

## Article Content

മലബാറിലെ കല്യാണവീടുകളിലും നോമ്പുതുറ സമയങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അലീസ. ഗോതമ്പും ചിക്കനും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു മലബാർ അലീസ റെസിപ്പി നോക്കാം.

**വേണ്ട ചേരുവകൾ**

1. കുത്തിയ ഗോതമ്പു - 250 ഗ്രാം

2. ചിക്കൻ ബ്രെസ്റ്റ് പീസ് - 150 ഗ്രാം

3. സവാള - 1

4. വെളുത്തുള്ളി -3 അല്ലി

5. ഗ്രാമ്പു -3

6. പട്ട - ഒരു ചെറിയ കഷ്ണം

7. ഏലക്ക -3

8. തേങ്ങാ പാൽ - 1 കപ്പ്‌

9. വെള്ളം -2 കപ്പ്‌

10. ഉപ്പ് - ആവശ്യത്തിന്

11. നെയ്യ് - 2 ടേബിൾ സ്പൂൺ

12. കശുവണ്ടി -1/3 കപ്പ്‌

13. കൊച്ചുള്ളി - 50 ഗ്രാം

**തയ്യാറാക്കുന്ന വിധം**

കഴുകി വൃത്തിയാക്കിയ കുത്തിയ ഗോതമ്പു 8 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുക്കറിൽ ഗോതമ്പ്, ചിക്കൻ, ഗ്രാമ്പു, പട്ട, ഏലക്ക, വെളുത്തുള്ളി, സവാള, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് അടച്ചു വച്ചു 6 വിസിൽ അടിപിക്കുക. ഈ മിസ്രിതം തണുത്തതിന് ശേഷം വേവിച്ച കുത്തിയ ഗോത്തുമ്പിന്റെ പകുതിയും ചിക്കൻ പീസും ഗ്രാമ്പു, പട്ട, ഏലക്കയും മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ബാക്കിയുള്ളവ വേവിച്ച മിസ്രിതത്തിലേക്കു ചേർത്ത്, തേങ്ങാ പാലും ഒഴിച്ച് തിളപ്പിക്കുക. പിന്നീട് പാനിൽ നെയ്യൊഴിച്ചു ചെറിയ ഉള്ളിയും കശുവണ്ടിയും മൂപ്പിച്ചു ഗോതമ്പു മിശ്രതത്തിലേക്കു ചേർത്തിളക്കുക. സ്വാധിഷ്ടമായ മലബാർ സ്പെഷ്യൽ അലീസ തയ്യാർ. ആവശ്യമെങ്കിൽ കഴിക്കുമ്പോൾ മുകളിൽ കുറച്ച് പഞ്ചസാരയും ചേർത്ത് കൊടുക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346228/chicken-alyssa-new)