---
title: "അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചതായി ഇറാൻ"
english_title: "Iran says it has stopped attacking neighboring countries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346224/iran-says-it-has-stopped-attacking-neighboring-countries"
published_at: "2026-03-07T13:52:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abe116d4164_14.jpg"
keywords: []
---

# അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചതായി ഇറാൻ

> **Lead Summary:** **തെഹ്‌റാൻ: **അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ പ്രഖ്യാപിച്ചു. ഇനി ഇറാനെതിരെ നേരിട്ടുള്ള ആക്രമണമുണ്ടായാൽ മാത്രമേ രാജ്യം തിരിച്ചടി നൽകുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുണ്ടായ സംഘർഷങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിന് ഗൾഫ് രാഷ്ട്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തെഹ്‌റാൻ: **അയൽരാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ പ്രഖ്യാപിച്ചു. ഇനി ഇറാനെതിരെ നേരിട്ടുള്ള ആക്രമണമുണ്ടായാൽ മാത്രമേ രാജ്യം തിരിച്ചടി നൽകുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുണ്ടായ സംഘർഷങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിന് ഗൾഫ് രാഷ്ട്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധിനിവേശ ശക്തികളുടെ ഭീഷണികൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ പെസഷ്‌കിയാൻ, ആഭ്യന്തര ഭിന്നതകൾ മറന്ന് രാജ്യത്തിന്റെ പരമാധികാരത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്തു. ഏത് പ്രതിസന്ധിഘട്ടത്തിലും രാജ്യത്തെ സംരക്ഷിക്കാൻ ഇറാനികൾ അവസാന നിമിഷം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28-ന് ഇസ്രായേലും യു.എസും സംയുക്തമായി ആരംഭിച്ച നീക്കങ്ങൾക്ക് ഇറാൻ ശക്തമായ മറുപടി നൽകിയിരുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ഈ പ്രത്യാക്രമണങ്ങൾ പ്രദേശം കനത്ത യുദ്ധഭീതിയിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഇറാന്റെ പുതിയ നീക്കം ശ്രദ്ധേയമാകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346224/iran-says-it-has-stopped-attacking-neighboring-countries)