കേരളത്തിൽ ഇന്ന്‍ 424 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ ഇന്ന്‍ 424 പേര്‍ക്ക് കൊവിഡ്
Mar 29, 2022 06:18 PM | By Vyshnavy Rajan

തിരുവനന്തപുരം : കേരളത്തില്‍ 424 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,259 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 55 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3555 കൊവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 6 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,844 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 358 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 528 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 79, കൊല്ലം 9, പത്തനംതിട്ട 29, ആലപ്പുഴ 5, കോട്ടയം 78, ഇടുക്കി 48, എറണാകുളം 110, തൃശൂര്‍ 43, പാലക്കാട് 3, മലപ്പുറം 19, കോഴിക്കോട് 62, വയനാട് 8, കണ്ണൂര്‍ 31, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3555 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,59,585 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

covid for 424 people in Kerala

Next TV

Related Stories
#attack | വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ

Apr 10, 2024 10:47 PM

#attack | വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ

ഇരു വീട്ടുകാരും തമ്മിലുള്ള കലഹത്തെ തുട‍ര്‍ന്നായിരുന്നു ആക്രമണമെന്നാണ്...

Read More >>
#krice | കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ

Mar 13, 2024 07:39 AM

#krice | കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ

ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം...

Read More >>
#swinefever | ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം

Feb 11, 2024 10:57 AM

#swinefever | ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം

നി​ല​വി​ൽ ​പ്ര​ദേ​ശ​ത്ത്​ ക​ണ്ടെ​ത്തി​യ 13 പ​ന്നി​ക​ളെ​യാ​ണ്​...

Read More >>
#complaint | 20,000 രൂപ മുടക്കി വീട് അറ്റകുറ്റപ്പണി നടത്തി, കർഷകന് 40,000 രൂപ സെസ്

Jan 20, 2024 08:07 AM

#complaint | 20,000 രൂപ മുടക്കി വീട് അറ്റകുറ്റപ്പണി നടത്തി, കർഷകന് 40,000 രൂപ സെസ്

റവന്യൂ വകുപ്പ് അളന്നതിനേക്കാൾ കൂടുതൽ...

Read More >>
Top Stories