---
title: "മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; ഭർത്താവുമായി തർക്കം, പിന്നാലെ 27കാരി കീടനാശിനി കഴിച്ച് ജീവനൊടുക്കി"
english_title: "27 year old woman commits suicide by consuming pesticide after argument with husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346214/27-year-old-woman-commits-suicide-by-consuming-pesticide-after-argument-with-husband"
published_at: "2026-03-07T13:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abda30d36bc_suicide.jpg"
keywords: []
---

# മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; ഭർത്താവുമായി തർക്കം, പിന്നാലെ 27കാരി കീടനാശിനി കഴിച്ച് ജീവനൊടുക്കി

> **Lead Summary:** **ബംഗളൂരു: ( **[www.truevisionnews.com]** )** മൂന്ന് ദിവസം പഴകിയ സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിൽ യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിനി കാവ്യ ആണ് മരിച്ചത്. ഭർത്താവുമായുള്ള തർക്കത്തിന് പിന്നാലെ യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

## Article Content

**ബംഗളൂരു: ( **[www.truevisionnews.com]** )** മൂന്ന് ദിവസം പഴകിയ സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിൽ യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിനി കാവ്യ ആണ് മരിച്ചത്. ഭർത്താവുമായുള്ള തർക്കത്തിന് പിന്നാലെ യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

കാവ്യയും ഭർത്താവ് രംഗസ്വാമിയും അഞ്ച് വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് നാല് വയസുള്ള ഒരു കുട്ടിയുണ്ട്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതാണ് തർക്കത്തിന് കാരണമായത്.

തുടർന്ന് രംഗസ്വാമി കാവ്യയുമായി കടുത്ത വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ രംഗസ്വാമി കാവ്യയെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്‌‌തിരുന്നതായാണ് പ്രാഥമിക വിവരം. ഭർത്താവുമായുള്ള വഴക്കിന് പിന്നാലെ, കൃഷി ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കാവ്യ കഴിക്കുകയായിരുന്നു.

യുവതി ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യ മരണം സംഭവിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346214/27-year-old-woman-commits-suicide-by-consuming-pesticide-after-argument-with-husband)