---
title: "151 മില്യൺ ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിന് നൽകാൻ അനുമതി നൽകി യു.എസ്"
english_title: "US approves $151 million worth of weapons sales to Israel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346202/us-approves-151-million-worth-of-weapons-sales-to-israel"
published_at: "2026-03-07T12:44:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abd0d25d286_12.jpg"
keywords: []
---

# 151 മില്യൺ ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിന് നൽകാൻ അനുമതി നൽകി യു.എസ്

> **Lead Summary:** വാഷിങ്ടൺ: മധ്യേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇസ്രായേലിന് ആയുധങ്ങൾ കൈമാറാൻ അമേരിക്കൻ ഭരണകൂടം പച്ചക്കൊടി കാട്ടി. ഏകദേശം 151.8 ദശലക്ഷം ഡോളർ മൂല്യം വരുന്ന മാരകായുധങ്ങൾ വിൽക്കാനാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയിരിക്കുന്നത്. 470 കിലോഗ്രാം വരെ ഭാരമുള്ള വമ്പൻ ബോംബുകൾ ഉൾപ്പെടെയുള്ള സൈനിക സാമഗ്രികളാണ് ഇസ്രായേലിന് ലഭിക്കുക.

## Article Content

വാഷിങ്ടൺ: മധ്യേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇസ്രായേലിന് ആയുധങ്ങൾ കൈമാറാൻ അമേരിക്കൻ ഭരണകൂടം പച്ചക്കൊടി കാട്ടി. ഏകദേശം 151.8 ദശലക്ഷം ഡോളർ മൂല്യം വരുന്ന മാരകായുധങ്ങൾ വിൽക്കാനാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയിരിക്കുന്നത്. 470 കിലോഗ്രാം വരെ ഭാരമുള്ള വമ്പൻ ബോംബുകൾ ഉൾപ്പെടെയുള്ള സൈനിക സാമഗ്രികളാണ് ഇസ്രായേലിന് ലഭിക്കുക.

ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ആയുധങ്ങൾ ഇസ്രായേലിനെ സഹായിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ കൈമാറുന്ന ആയുധങ്ങളുടെ കൃത്യമായ ഇനങ്ങളെക്കുറിച്ചോ മറ്റ് സാങ്കേതിക വിവരങ്ങളെക്കുറിച്ചോ കൂടുതൽ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346202/us-approves-151-million-worth-of-weapons-sales-to-israel)